നോമ്പുകാല ചിന്തകള്‍(45 ദിവസം)
ജോബി ബേബി,നഴ്‌സ്,കുവൈറ്റ്
മനുഷ്യനാകാന്‍ അവസരം നോമ്പ്...
മനുഷ്യപ്രകാരം അബ്രഹാമിന്റെ പുത്രനായി വിളിക്കപ്പെട്ട യഹോവേ,നിന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുവാന്‍ ഇറങ്ങിവന്ന നിന്റെ രഹസ്യത്താല്‍ ഇസഹാക്ക് അവന്റെ പിതാവിനാല്‍ അറക്കപ്പെടാനുള്ള കുഞ്ഞാടുപോലെ കൂട്ടി കൊണ്ട് പോകപ്പെട്ടു.ബലികഴിക്കപ്പെടുവാനായിട്ട് യേറുശലേമിലേക്ക് പ്രവേശിക്കപ്പെട്ടപ്പോള്‍ കഴുതമേല്‍ കയറിയ പ്രകാരം ഇസഹാക്കിന്റെ സൂചനയാല്‍ കഴുതപ്പുറത്തേറിപ്പോയി.നീ അതിന്മേല്‍ കുരിശിക്കപ്പെട്ട മരത്തെ നീ വഹിച്ചു ഗോഗുല്‍ത്തായിലേക്ക് കരേറിപ്പോയതുപോലെ ഇസഹാക്ക് നിന്റെ സൂചനയാല്‍ വിറകുകള്‍ വഹിച്ചു പര്‍വ്വതത്തിലേക്ക് കരേറിപ്പോയി.കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് നീങ്ങിപ്പോകണമെന്ന് നീ നിന്റെ പിതാവിനോട് അപേക്ഷിച്ച പ്രകാരം നിന്റെ സൂചനയാല്‍ ബലിക്കുള്ള ആട്ടിന്‍കുട്ടിയെവിടെയെന്ന് ഇസഹാക്ക് അവന്റെ പിതാവിനോട് ചോദിച്ചു.നിന്റെ പിതാവിനോട് കൂടി ഭൂമിയുടെ അടിസ്ഥാനങ്ങളെ ഉറപ്പിച്ച പ്രകാരം നിന്റെ സൂചനയാല്‍ അവന്റെ പിതാവിനോട് കൂടി ബലിപീഠം പണിതുണ്ടാക്കി.മൗനമായി നീ മരത്തിന്മേല്‍ തറയ്ക്കപ്പെട്ടത് പോലെ നിന്റെ രഹസ്യത്താല്‍ മൗനമായി ബന്ധിക്കപ്പെടുകയും വിറകിന്മേല്‍ വയ്ക്കപ്പെടുകയും ചെയ്യ്തു.ലോകരക്ഷയ്ക്കായി നീ എഴുന്നെള്ളി വരികയും സര്‍വ്വ ലോകത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുകയും ചെയ്യ്തതിനാല്‍ എന്റെ കര്‍ത്താവേ കന്യകയില്‍ നിന്നും ജനിച്ച കുഞ്ഞാടെന്ന് വിളിക്കപ്പെട്ട പ്രകാരം തത്ക്ഷണം വൃക്ഷത്തില്‍ നിന്നുള്ള കുഞ്ഞാട് നിന്റെ സൂചനയാല്‍ കാണപ്പെട്ടു.അവന് പകരം ബലികഴിക്കപ്പെട്ടു അവനെ രക്ഷിക്കുകയും ചെയ്യ്തു.വഞ്ചനയുടെയും പാപത്തിന്റെയും ബന്ധനത്തില്‍ നിന്ന് നിന്റെ കഷ്ടാനുഭവത്താലും മരണത്താലും ലോകം സ്വാതന്ത്രമാക്കപ്പെട്ടു.കര്‍ത്താവേ അബ്രാഹാം നിന്റെ സൂചനയിലും ഇസഹാക്ക് രക്ഷയിലും,സാറാ അവളുടെ പുത്രനെ കണ്ടതിനാലും ഏതു പ്രകാരം സന്തോഷിച്ചുവോ അപ്രകാരം നിന്റെ പിതാവും ലോകത്തെ നീ രക്ഷിച്ചതിനാലും നിന്റെ മാതാവ് നിന്റെ ഉയര്‍പ്പിലും സന്തോഷിച്ചു.ദൈവമേ പാപ ബന്ധനങ്ങളില്‍ നിന്ന് അഴിച്ചു സ്വാതന്ത്ര്യപ്പെടുത്തേണമേ.നിന്റെ ദിവ്യ ദര്‍ശനത്താല്‍ നിങ്ങളെ ആനന്ദിപ്പിക്കേണമേ.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments