ഡോ. ഡെയ്സൻ പാണേങ്ങാടൻ
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലെ ഉത്തർപ്രദേശ് അമേഠി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ (IGRUA) കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) എടുക്കാൻ പ്ലസ്ടു (സയൻസ് സ്ട്രീമിലെ) വിദ്യാർഥികൾക്ക് അവസരമുണ്ട്. 24 മാസം ദൈർഘ്യമുള്ള സി.പി.എൽ. പ്രോഗ്രാമിന് പ്രവേശനം നേടുന്നവർക്ക് മൂന്നുവർഷത്തെ BSc (ഏവിയേഷൻ) കോഴ്‌സിലേക്ക് അപേക്ഷിക്കാനും സാധിക്കും.കോഴ്‌സ് ഫീസ് 45 ലക്ഷം രൂപയാണ്.April 23 വരെയാണ്, അപേക്ഷ നൽകാനവസരം. 12,000/- രൂപയാണ് ,അപേക്ഷാഫീസ്. പട്ടികജാതി/വർഗ്ഗ വിഭാഗക്കാരെ ,അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്
അപേക്ഷായോഗ്യത
10+2/തത്തുല്യപരീക്ഷ ജയിച്ചവരായിരിക്കണം, അപേക്ഷകർ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ച്, ഓരോന്നിനും 50% മാർക്ക് പ്ലസ്ടു തലത്തിൽ നേടിയിരിക്കണം.
എന്നാൽ പട്ടികജാതി/വർഗ്ഗ/മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്കവിഭാഗക്കാർക്ക് 45% മാർക്കു മതി. അപേക്ഷകർക്ക് ചുരുങ്ങിയത് 158 സെന്റിമീറ്റർ ഉയരമുണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
Comments