നോമ്പുകാല ചിന്തകള്‍(46 ദിവസം)
ജോബി ബേബി,നഴ്‌സ്,കുവൈറ്റ്
അപമാനിതര്‍ക്ക് മാനം നല്‍കിയ നോമ്പ്...
മിശിഹാ തമ്പുരാനെ കുരിശിലെ അപമാനത്തിനായി നീ എഴുന്നെള്ളി വരികയും കഷ്ടാനുഭവങ്ങളാല്‍ ന്യായസ്ഥലത്ത് നില്‍ക്കുകയും ചെയ്യ്തു.പാപ ശിക്ഷയില്‍ നിന്ന് സ്വാതന്ത്ര്യപ്പെടുത്താന്‍ അഹങ്കാരിയായ ദാസനില്‍ നിന്ന് ചെകിട്ടത്തടിയേല്‍ക്കുകയും ഒരു കുറ്റക്കാരനെപ്പോലെ ന്യായസ്ഥലത് നില്‍ക്കുകയും ചെയ്യ്തു.അശുദ്ധന്മാരില്‍ നിന്ന് തിരുമുഖത്തേറ്റ തുപ്പല്‍ കൊണ്ട് കല്പന ലങ്കനത്താല്‍ നിങ്ങളെ കീഴടക്കിയതായ അപമാനത്തെ ഞങ്ങള്‍ എല്ലാവരുടേയും മുഖത്തുനിന്ന് നീക്കിക്കളഞ്ഞു.ദുഷ്ടന്റെയും ഘോരസര്‍പ്പത്തിന്റെയും അസൂയയാല്‍ വൃക്ഷങ്ങളുടെയും ഇടയില്‍ വെച്ചു ഞങ്ങള്‍ ഊരികളഞ്ഞ പരിശുദ്ധാത്മാവിനെ വീണ്ടും ഞങ്ങളെ ധരിപ്പിപ്പാനായി യൂദന്മാരുടെ ആക്ഷേപപരിഹാസങ്ങളാകുന്ന ശുദ്ധ വസ്ത്രങ്ങള്‍ നീ ധരിച്ചു.ഞങ്ങളുടെ അവയവങ്ങളില്‍ മരണത്തെ വിതച്ച പാപത്തെ നിന്റെ കിരീടത്തിന്റെ മുള്ളുകള്‍ കൊണ്ട് വേരോടെ പറിച്ചു കളഞ്ഞു.സപ്രെന്മാര്‍ നിന്നെ വേദനപ്പെടുത്തിയ ഹാസ്യമായ കോല്‍ കൊണ്ട് ജീവന്‍ന്റെ പുസ്തകത്തില്‍ നീ ഞങ്ങളുടെ പേരുകള്‍ എഴുതി.മരത്തിന്റെ മുകളില്‍ നീ നഗ്‌നനായി തൂക്കപ്പെടുകയും സ്വശരീരത്യാഗത്താല്‍ ദോഷങ്ങളുടെ തലവനും വ്യാജത്തിന്റെ പിതാവുമായ പിശാചിനെ നീ ലജ്ജിപ്പിക്കുകയും ചെയ്യ്തു.വൃക്ഷത്തിന്റെ മരണകരമായ ഫലം ഭക്ഷിച്ച ആദാമിനുവേണ്ടി കാടിയും കയ്പ്പും നീ കുടിച്ചു.ആഹാരം മോഷ്ടിച്ചെടുത്തു എല്ലാതലമുറകളിലും മരണത്തെ പ്രവേശിപ്പിച്ച ആ കൈകള്‍ നിമിത്തം നിന്റെ കൈകളും കാലുകളും ഇരുമ്പാണി തറപ്പാന്‍ നീ വിട്ടുകൊടുത്തു.നിന്റെ പിതാവിന്റെ പ്രവാചകന്മാര്‍ നിന്നെ ക്കുറിച്ചു മുന്‍കൂട്ടി സൂചിപ്പിച്ച സകല സൂചനകളും നിന്റെ ശരീരം കൊണ്ട് നീ നിറവേറ്റി.ഇതാ സകലവും നിവര്‍ത്തിയായെന്ന് നീ അരുളി ചെയ്യ്തു.ദൈവമേ അവര്‍ണ്ണനീയമായ നിന്റെ താഴ്മയും നിന്റെ കഷ്ടാനുഭവങ്ങളെയും ഓര്‍ത്തു ഞങ്ങളോട് കരുണതോന്നേണമേ.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments