ജോബി ബേബി,
നിശ്ശബ്ദരായിരിക്കുന്നവര്‍ എവിടേക്കാണ് സഞ്ചരിക്കുന്നത്.നമ്മോട് അധികവും സംസാരിക്കാതെ അവര്‍ ആരോടൊപ്പമാകും ഏറെസമയം ചെലവൊഴിക്കുക.സുദീര്‍ഘ മൗനങ്ങള്‍ക്ക് ശേഷം പറയുന്നതെല്ലാം സത്യം മാത്രമാണ്.നല്‍കുന്നത് ദൈവ കല്പനകളും മോശ അങ്ങനെയായിരുന്നു.ഏലിയാവും യോഹന്നാനും അങ്ങനെ തന്നെ.അല്ലെങ്കില്‍ തന്നെ ദൈവപുരുഷന്മാര്‍ എന്തിനാകും പ്രാര്‍ത്ഥിക്കാന്‍ ഉയര്‍ന്ന മലയിലേക്ക് കയറിയിട്ടുണ്ടാവുക.തമ്പുരാനും പതിവായിരുന്നല്ലോ മലയിലേക്കുള്ള പിന്‍വാങ്ങല്‍.ദൈവപുരുഷന്മാരായ ഏലീയാവിന്റെയും എലീശായുടെയും പാര്‍പ്പാകട്ടെ ഗിരിമുകളിലാണ്.ദൈവം പറയുമ്പോള്‍ മാത്രമാണ് അവരിറങ്ങിവരിക.കിളിവാതിലുകളില്‍ നിന്നും വീണുകിടക്കുന്ന അഹസ്യാവിന്റെ സേനാധിപതികള്‍ ഏലീയാവിനെ തേടിയെത്തിയത് മലമുകളിലേക്കാണ്.ദൈവം അനുവദിക്കുമ്പോള്‍ മാത്രമാണ് അവന്‍ ഇറങ്ങിച്ചെല്ലുക.ശൂന്യംകാരിയുടെ തിരച്ചില്‍ എത്തുന്നത് കര്‍മ്മേലിന്റെ ഉന്നതികളിലാണ്.സത്യത്തില്‍ ഈ മഹാഗുരുക്കന്മാര്‍ ജനസംഘത്തിലേക്കും പട്ടണങ്ങളിലേക്കും ഇറങ്ങിച്ചെല്ലുക സവിശേഷ ലക്ഷ്യങ്ങളോടെയാണ് ദൗത്യങ്ങലില്ലാത്ത സഞ്ചാരങ്ങള്‍ അവര്‍ക്കിടയിലില്ല.ദൈവം അരുളിയതിനെ പ്രബോധിപ്പിക്കുക(teaching)ദൈവ കരുണയാല്‍ സൗഖ്യം പകരുക(healing)ദൈവശക്തിയാല്‍ പോഷണമേവുക(feeding)ദൈവത്തിന്റെ വാക്കല്ലാതെ മറ്റൊന്നും പറയാനില്ലാത്തവര്‍ ഇതു മൂന്നുമല്ലാതെ പിന്നെ എന്തു കാര്യങ്ങളാണ് ചെയ്യ്തുകൊണ്ടിരിക്കുക.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
Comments