ഫാ. ജേക്കബ് മാവുങ്കൽ
കേരള സോഷ്യൽ സർവ്വീസ് ഫോറം
9495510395
ഫാ. ജോൺ അരീക്കൽ
മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി
9447022347
ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തിനായി കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള പ്രസ്ഥാനങ്ങളെന്നനിലയിൽ എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്ന് ചേർന്ന് പ്രവർത്തിക്കണമെന്ന് പോലീസ് ഐ ജി പി വിജയൻ ഐ പി എസ് നിർദ്ദേശിച്ചു. കെസിബിസിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപ്പിലാക്കുന്ന 'സജീവം' ക്യാമ്പയിനുമുന്നോടിയായുള്ള ഏകദിന ശിൽപശാല എറണാകുളം പി ഒ സി യിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉറവിടങ്ങൾ ഇല്ലാതാക്കുകയാണ് അനിവാര്യമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ മോസ്റ്റ് റവ ഡോ യൂഹാനോൻ മാർ തെയഡോഷ്യസ് പറഞ്ഞു. മദ്യശാലകൾ എണ്ണത്തിൽ പെരുകുന്ന സാഹചര്യത്തിൽ ലഹരി മുക്ത കേരളം എന്നത് സ്വപ്നമായി അവശേഷിക്കുമെന്ന് അദ്ദേഹം സർക്കാരിന് താക്കീത് നൽകി. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡയാന ജോസഫ് ക്ളാസ്സ് നയിച്ചു. ഫാ. പോൾ മൂഞ്ഞേലി, ഫാ. ജോളി പുത്തൻപുര, ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, ഫാ. റൊമാൻസ് ആൻറണി എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പ്രായോഗിമായ കർമ്മപരിപാടികളോടെ ലഹരക്കെതിരെ ഊർജ്ജിത ബോധവത്കരണ- പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനമായി. ഇതിനായി കെസിബിസിയുടെ സോഷ്യൽ സർവ്വീസ്, മദ്യവിരുദ്ധ സമിതി, യുവജന, വിദ്യാഭ്യാസ, ജാഗ്രതാകമ്മീഷനുകൾ ചേർന്ന് പ്രവർത്തിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ഡയറക്ടർമാർമാരും നേതാക്കളും സംബന്ധിച്ചു.
Comments