Foto

ഉക്രൈന്‍ - റഷ്യ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ

ഉക്രൈന്‍ - റഷ്യ യുദ്ധ പ്രതിസന്ധിയ്ക്കിടെ പരിശുദ്ധ സിംഹാസനം മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. യുദ്ധം അവസാനിപ്പിക്കണമെന്ന് ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധത വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആവർത്തിച്ചു. മോസ്കോയും കീവും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള തന്റെ ലഭ്യത സ്ഥിരീകരിച്ചുകൊണ്ട് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ പരിശുദ്ധ സിംഹാസനം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ദൈവനാമത്തിൽ യുദ്ധം നിർത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ കർദ്ദിനാൾ പരോളിൻ ഇറ്റാലിയൻ സ്റ്റേറ്റ് ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച കർദ്ദിനാൾ പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്ന് പറഞ്ഞു. സംഭവിക്കുന്ന എല്ലാത്തിനും അറുതി വരുത്താൻ ഒരു വഴി കണ്ടെത്തുക എന്നതാണ് പ്രധാന കാര്യമെന്നും ഇതിനായി  സഭ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേര്‍ത്തു.

Comments

leave a reply

Related News