Foto

കെ റെയില്‍ : മൂലംപള്ളി ആവര്‍ത്തിക്കുമോ - എം സി എ മൂവാറ്റുപുഴ 

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുടിയിറക്കപ്പെടുന്നവരുടെ പരിഹരിക്കപ്പെടാത്ത വേദനിക്കുന്ന ഉദാഹരണമായി മൂലംപള്ളി     നിലനില്‍ക്കുന്നു.  അത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടതിനു ശേഷം ശാസ്ത്രിയമായി പഠിച്ചു തീരുമാനിക്കേണ്ട പദ്ധതിയാണ് കെ - റെയില്‍. അടിസ്ഥാന ഗതാഗത വികസനം രണ്ടറ്റവും കൂട്ടിമുട്ടാതെ നോക്കുകുത്തിയായി നില്‍ക്കുന്ന നേര്‍ക്കാഴ്ച്ച നാം കണ്ടു കൊണ്ടിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ പു:നരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടായ പരാജയം ആവര്‍ത്തിക്കുമോ എന്ന ആശങ്കയും വസ്തുതയാണ്. കേരള സര്‍ക്കാരിന്റെ  കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കലിന്റെ ഭീഷണിയില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സാധാരണ ജനങ്ങളെ ഉപദ്രവിക്കാത്ത തരത്തിലുള്ള വികസന പദ്ധതികള്‍ നമ്മുടെ നാട്ടില്‍ പ്രാവര്‍ത്തികമാക്കു ന്നതിനും നടപടികള്‍ ഉണ്ടാകണമെന്നും വികസനത്തിന്റെ പേരില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ പദ്ധതികള്‍ നടപ്പാക്കരുതെന്നും മലങ്കര കാത്തലിക് അസോസിയേഷന്‍ മൂവാറ്റുപുഴ രൂപത സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കളമശ്ശേരി  സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി പാരിഷ് ഹാള്‍ അങ്കണത്തില്‍ നടന്ന കെ -റെയില്‍ : -വികസനവും കുടിയിറക്കലും ആശയ സംവാദ പരിപാടിയില്‍  സാമൂഹിക സാംസ്‌കാരിക  രംഗത്തെ പ്രമുഖര്‍  ആശയങ്ങളും  ആശങ്കകളും പങ്കുവച്ച് സംസാരിച്ചു. മലങ്കര കത്തോലിക്ക സഭയുടെ അല്‍മായ  പ്രസ്ഥാനമായ MCA  യുടെ  മൂവാറ്റുപുഴ രൂപതാതല അല്‍മായ ദിനാഘോഷത്തിന്റെ ഉല്‍ഘാടനവും
ഇതോടൊപ്പം നടന്നു. മൂവാറ്റുപുഴ രൂപതാ വികാരി ജനറാള്‍ വെരി. റവ. മോണ്‍.ചെറിയാന്‍ ചെന്നിക്കര ചടങ്ങ് ഉല്‍ഘാടനം ചെയ്തു. MCA രൂപതാ പ്രസിഡന്റ് അഡ്വ. എല്‍ദോ പൂക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുന്‍ കലക്ടര്‍  ശ്രീ. ജോസഫ് മേനാച്ചേരി IAS വിഷയാവതരണം നടത്തി. KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഫാ. ജേക്കബ് ജോര്‍ജ് പാലക്കാപള്ളി മോഡറേറ്റര്‍ ആയിരുന്നു.  MCA സഭാതല ജനറല്‍ സെക്രട്ടറി ശ്രീ. V.C ജോര്‍ജ് കുട്ടി, KRLCC വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ്, മൂലമ്പിള്ളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശ്രീ.ഫ്രാന്‍സിസ് കളത്തുങ്കല്‍, പൊതുപ്രവര്‍ത്തകന്‍ ശ്രീ.ബോസ്‌കോ ലൂയിസ്, കെ സി ബി സി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ എന്നിവര്‍ ആശയ സംവാദം നടത്തി. സജീവ് ജോര്‍ജ്, ഷിബു സി ബി , മേരി കുര്യന്‍, മേരി ടവേഴ്‌സ്, കെ ഡി അപ്പച്ചന്‍, ജിനന്‍ ജോര്‍ജ്, സാലി ജേക്കബ്,  എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Comments

leave a reply

Related News