Foto

ഗിഫ്റ്റ് സിറ്റി ഇവിടെ വേണ്ട ഭൂമി മാഫിയയെ ചെറുക്കാന്‍ പ്രക്ഷോഭവുമായി അയ്യമ്പുഴ. കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കാനിടയാക്കരുതെന്ന് ജനകീയ മുന്നേറ്റ സമിതി

✍️ബാബു കദളിക്കാട്

മലയാറ്റൂര്മലയുടെ ഓരം ചേര്ന്ന അയ്യമ്പുഴയിലെ 600 ഏക്കറോളം ഹരിത ഭൂമി ഏറ്റെടുത്ത് ഗിഫ്റ്റ് സിറ്റി പണിയാനുള്ള സംസ്ഥാന സര്ക്കാര്‍  പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍. പശ്ചിമഘട്ടത്തോട് ചേര്ന്ന് കൃഷിയിടങ്ങളാല്സമൃദ്ധമായ പ്രദേശം വിട്ട് നല്കില്ലെന്ന നിലപാട് അനുദിനം തീവ്രമായിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരായ കര്ഷക കുടുംബങ്ങളെ കുടിയിറക്കി പദ്ധതി നടപ്പാക്കാന്അനുവദിക്കില്ലെന്നും സ്ഥലമേറ്റെടുക്കല്നടപടിയുമായി മുന്നോട്ട് പോയാല്ശക്തമായി പ്രതിരോധിക്കുമെന്നുമാണ് മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡങ്ങള്പാലിച്ച് അയ്യമ്പുഴയില്വന്പ്രതിഷേധ റാലി നടന്നു.

 

കൊച്ചി-ബെംഗളൂരു വാണിജ്യ ഇടനാഴിയുടെ ഭാഗമായുള്ള പുതുതലമുറ വ്യവസായങ്ങള്ക്കായി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 1600 കോടി രൂപയുടേതാണ് ഗിഫ്റ്റ് സിറ്റി. കര്ഷകരെ കൂട്ടമായി കുടിയിറക്കി, വരുമാനമില്ലാതാക്കി കൊണ്ടുള്ള പദ്ധതി സംസ്ഥാന സര്ക്കാര്ഉപേക്ഷിക്കണമെന്നാണ് ആവശ്യം. വാണിജ്യാവശ്യങ്ങള്ക്കായി വിവിധ സര്വേ നമ്പറുകള്വഹിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്ഉദ്യോഗസ്ഥര്ആരംഭിച്ചതായി ജനകീയ മുന്നേറ്റ സമിതി പറഞ്ഞു. ' തുടക്കം മുതല്വ്യക്തതയില്ലാത്ത ഇവിടത്തെ ഭൂമി ഏറ്റെടുക്കല്പ്രക്രിയ ഇപ്പോഴും ഒരു രഹസ്യമാണ്, നാട്ടുകാര്ഉന്നയിച്ച സംശയങ്ങള്പരിഹരിക്കാന്ഉദ്യോഗസ്ഥര്ക്ക് കഴിയുന്നില്ല,' ഒരു സമിതി അംഗം പരാതിപ്പെട്ടു. ജനപ്രതിനിധികള്ക്ക് പോലും പദ്ധതിയെക്കുറിച്ച് അറിയില്ലാത്ത അവസ്ഥയാണുള്ളത്.

 

ഗിഫ്റ്റ് സിറ്റി പദ്ധതിയിലൂടെ അയ്യമ്പുഴയില്‍  നന്ദിഗ്രാം ദുരന്തം ആവര്ത്തിക്കാനിടയാകരുതെന്ന് ജനപ്രതിനിധികള്ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്. 'സ്വത്ത് നഷ്ടപ്പെടാന്പോകുന്നവര്ക്ക് സോഷ്യല്മീഡിയയിലൂടെയാണ് ഏറ്റെടുക്കലിനെക്കുറിച്ച് മനസ്സിലായത്' ജനകീയ മുന്നേറ്റ സമിതി നേതാക്കള്ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ ആശങ്കകള്അകറ്റാനെന്നു പറഞ്ഞ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഒരു യോഗം നടത്തിയിരുന്നു.ആളുകള്ക്ക് അവരുടെ ഭൂമി ഉപേക്ഷിക്കാന്താല്പ്പര്യമില്ലെങ്കില്‍, ഉദ്യോഗസ്ഥര് പ്രക്രിയയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് യോഗത്തില്ജനപ്രതിനിധികള്നിര്ദ്ദേശിച്ചു.പക്ഷേ, നടപടികള്മുന്നോട്ടാണിപ്പോഴും.

 

ഭക്ഷ്യവിളകളും നാണ്യവിളകളും കൊണ്ടു സമ്പന്നമായ ഒരു നാടിന്റെ ഹരിതസമൃദ്ധിയെ ഊഷരമാക്കാന്വഴിയൊരുക്കി, അവിടെ ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്തെരുവാധാരമാകുമെന്ന ഭീതി ജനിപ്പിച്ചാണ് പുതിയ വ്യാവസായിക പദ്ധതിക്കു രൂപം നല്കിയിരിക്കുന്നത്. ഒട്ടേറെ ദുരൂഹതകള് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നുമുണ്ട്. കുടിയേറ്റ മേഖലയായ ഇവിടത്തെ ഒരു വിഭാഗം ആളുകള്ഒരിക്കല്മറ്റൊരിടത്തുനിന്നും കുടിയിറക്കി ഇവിടെ എത്തിയതാണ്. അവരെയുള്പ്പെടെയാണ് വീണ്ടും കുടിയിറക്കുന്നത്.

 

ഗിഫ്റ്റ് സിറ്റി പദ്ധതി നടപ്പിലാക്കുമെന്നു പറയുന്നതല്ലാതെ ഇതു സംബന്ധിച്ച് ഇവിടെ താമസിക്കുന്ന ആര്ക്കും വ്യക്തതയില്ല. ആരും ഒന്നും തന്നെ അവരോടു പറയാറില്ല. എന്തു പദ്ധതിയാണ് വരാന്പോകുന്നതെന്നുപോലും നാട്ടുകാര്ക്കറിയില്ല.ഇരുന്നൂറ്റി ഇരുപത് ഹെക്ടര്ഭൂമി ഏറ്റെടുക്കണം എന്ന ഒരു ഗവണ്മെന്റ് ഓര്ഡറിനെക്കുറിച്ചു മാത്രമാണ് അവര്ക്കു വിവരമുള്ളത്. റവന്യൂ വകുപ്പില്നിന്നും ഉള്ള ഓര്ഡറില്ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച സര്വേ നമ്പരുകളും നല്കിയിട്ടുണ്ട്. അതിനപ്പുറം ആര്ക്കും ഒന്നും അറിയില്ല. ജനപ്രതിനിധികളെപ്പോലും അറിയിക്കാതെ എന്തിനാണ് പദ്ധതിയുടെ നടത്തിപ്പ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നു ജനങ്ങള്ചോദിക്കുന്നു. അതോ  അവര്അജ്ഞത നടിക്കുന്നതാണോ? നിഗൂഢമായി നടത്തുന്ന സ്ഥലമെടുപ്പിന്റെ യഥാര്ത്ഥ ഗുണഭോക്താക്കള്ആരാണ്? ഇങ്ങനെ ചോദ്യങ്ങള്ഒട്ടേറെ ഉയരുന്നു.

 

കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും മല്ലിട്ടു മണ്ണില്പൊന്നു വിളയിച്ച ഇവിടത്തെ കര്ഷകര്ഇന്ന് ഉത്കണ്ഠയുടെ മുള്മുനയിലാണ്. വ്യാവസായിക അധിനിവേശത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളെന്ന ദുര്വിധി ഉണ്ടാകുമോ എന്നാണ് അവരുടെ ആശങ്ക. അതുകൊണ്ടു തന്നെയാണ് ജനകീയ മുന്നേറ്റ സമിതി എന്ന പേരില്ഒരു സംഘടന രൂപീകരിച്ച് അവര്ശക്തമായി ചെറുത്തുനില്ക്കാന്തയ്യാറെടുക്കുന്നത്. ജനകീയ മുന്നേറ്റ സമിതിയുടെ ഭാരവാഹികളായ ഫാ. വര്ഗീസ് ഇടശ്ശേരി (രക്ഷാധികാരി), ഫാ. ബിജോയ് പാലാട്ടി , ജോസ് ചുള്ളിക്കാരന്‍ , തോമസ് മൂലന്‍  എന്നിവര്തങ്ങള്നേരിടുന്ന കുടിയിറക്കു ഭീഷണിയുടെ ആശങ്കകള്പങ്കുവയ്ക്കുന്നു:

 

തരിശായിക്കിടക്കുന്ന ആയിരക്കണക്കിനേക്കര്ഭൂമി എറണാകുളം ജില്ലയില്തന്നെയുള്ളപ്പോള്അയ്യമ്പുഴയ്ക്കു നേരെ കഴുക ദൃഷ്ടി പാളിയതിനു പിന്നില്ഗുഢാലോചന സംശയിക്കാതെ പറ്റില്ല. ഏലൂരിലും അമ്പലമേടിലുമായി ഫാക്ടിന്റെ അധീനതയിലുള്ള 2500 ഏക്കര്ഭൂമിയില്ആയിരത്തൂറും വെറുതെ കിടക്കുകയാണ്. അതില്ഒരു ഭാഗം ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കിയാലെന്താണ്? അതിനൊന്നും തയ്യാറാകുന്നില്ല. അതാണ് ഞങ്ങള്നേരത്തെ സൂചിപ്പിച്ചത് ഏതോ ഹിഡന്അജണ്ട ഇതിനു പിന്നിലുണ്ടെന്ന്. ഞങ്ങളെ കുടിയിറക്കുകയാണ് അവരുടെ ആവശ്യമെന്നു തോന്നുന്നു. എന്തു വിലകൊടുത്തും ഞങ്ങള് നീക്കത്തെ ചെറുത്തു തോല്പിക്കുക തന്നെ ചെയ്യും. ശുദ്ധജലം, ശുദ്ധവായു തുടങ്ങിയ പ്രകൃതിയുടെ വരദാനവും ഞങ്ങളുടെ വിയര്പ്പിന്റെ വിലയുമെല്ലാം ചേര്ന്ന് എല്ലാ അര്ത്ഥത്തിലും ഹരിതസമൃദ്ധമായ ഒരു ദേശമാണിത്. ഇവിടം വിട്ടുകൊടുത്തുള്ള ഒരു അനുരഞ്ജനത്തിനും ഞങ്ങള്തയ്യാറല്ല. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങാനാണ് ഞങ്ങളുടെ തീരുമാനം. അതിന് കേരളത്തിലെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ലഭിക്കുമെന്നു ഞങ്ങള്ക്ക് ഉറപ്പുണ്ട്.

 

നാടിന്റെ വികസനത്തിനു വ്യവസായ സ്ഥാപനങ്ങള്ആവശ്യമാണെന്നു തങ്ങളും സമ്മതിക്കുന്നു.പക്ഷേ അതിന്റെ നടത്തിപ്പും രൂപരേഖയുമെല്ലാം സുതാര്യമായിരിക്കണം. അതോടൊപ്പം തന്നെ ഒരു വലിയ ജനവിഭാഗത്തെ ദ്രോഹിച്ചു കൊണ്ടായിരിക്കുകയുമരുത്.ഗിഫ്റ്റി സിറ്റി പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് ഇവിടെ നടപ്പിലാക്കാന്പോകുന്നത്? ഇക്കാര്യങ്ങള്ദുരൂഹമായിരിക്കുന്നു. ജനങ്ങള്ക്കു വേണ്ടിയുള്ള ഒരു പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികള്ക്കു പോലും അറിയില്ലെന്നു പറയുമ്പോള്തങ്ങള്എന്താണു മനസിലാക്കേണ്ടത്?

 

ചിലര്പറയുന്നു സോഫ്റ്റ്വെയര്കമ്പനികളാണുണ്ടാകുകയെന്ന്.ഫാക്ടറി വരുമെന്നും പറയുന്നുണ്ട്. രണ്ടായാലും അത് ഇവിടത്തെ പ്രകൃതിക്കും മനുഷ്യര്ക്കും ഒരുപോലെ ദോഷകരമാകും. കുടിയേറ്റമേഖലയും ജനങ്ങള്തിങ്ങിപ്പാര്ക്കുന്നതുമായ സ്ഥലം തന്നെ എന്തു കൊണ്ടാകാം ഇത്തരമൊരു പദ്ധതിക്കു വേണ്ടി തെരഞ്ഞെടുക്കുന്നത്? അതാണു ദുരൂഹത വര്പ്പിക്കുന്ന ഒരു കാര്യം. ധാരാളം ജലസ്രോതസുകളുള്ള പരിസ്ഥിതിലോല പ്രദേശമാണിവിടം. ഇവിടെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കണമെങ്കില്നൂറുകണക്കിന് കുടുംബങ്ങളെ കുടിയിറക്കേണ്ടിവരും.

അതേ സമയം ഒരാളെപ്പോലും കുടിയിറക്കാതെ പദ്ധതി നടപ്പാക്കാവുന്ന ഭൂമി എറണാകുളം ജില്ലയില്ത്തന്നെയുണ്ട്. അതൊന്നും ആരും ശ്രദ്ധിക്കാതെ തങ്ങളുടെ ചോരയും വിയര്പ്പും നല്കി സ്വര്ഗഭൂമിയാക്കിയ കൃഷിഭൂമി തന്നെ വേണമെന്നു പറയുന്നതില്ദുരൂഹതയുണ്ടെന്നു മാത്രമല്ല ഭൂമാഫിയയുടെ കരങ്ങള്കൂടിയുണ്ടോ ഇതിനു പിന്നില്എന്നു തങ്ങള്സംശയിക്കുന്നു.

 

2020 സെപ്തംബര്‍ 3 ാം തീയതിയാണ് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ഓര്ഡര്വരുന്നത്. അതിനും മാസങ്ങള്ക്കു മുമ്പുതന്നെ ചില ബ്രോക്കര്മാര്ഭൂമി കൊടുക്കാനുണ്ടോ  എന്നന്വേഷിച്ച്് ഭാഗത്ത് വരുന്നുണ്ടായിരുന്നു. മോഹവില കിട്ടിയ ചിലരൊക്കെ വിറ്റെങ്കിലും ഭൂരിഭാഗം പേരും അതില്താത്പര്യം കാണിച്ചില്ല. കാരണം ഞങ്ങള്കൃഷിക്കാരാണ്. കാര്ഷിക വിളകളില്നിന്നുള്ള വരുമാനമാണ് ഞങ്ങളുടെ ജീവിതമാര്ഗം. ഭൂമി വില്ക്കുന്നില്ല എന്നു പറഞ്ഞിട്ടും പലപ്രദേശത്തുനിന്നും ഇടനിലക്കാര്സംശയാസ്പദമായ വാഗ്ദാനങ്ങള്നല്കി ഇവിടെ എത്തുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഭൂമാഫിയയുടെസാന്നിധ്യം സംശയിക്കുന്നത്.

 

പല പേരുകളിലാണ് ഭൂമി വാങ്ങിയതെങ്കിലും അതെല്ലാം ഒരാള്ക്കു വേണ്ടിയായിരുന്നെന്നും ഞങ്ങള്ക്കു മനസിലായി.അയാള്ആരെന്നും കണ്ടെത്തി. കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്തഈ നാട്ടുകാരനല്ലാത്ത അയാള്വന്തോതില്ഭൂമി വാങ്ങിക്കൂട്ടിയതില്സംശയമുണ്ടാകുന്നതു സ്വാഭാവികമല്ലേ? ജനപ്രതിനിധികള്പോലും അറിയാത്ത പദ്ധതിക്കാര്യം പുറത്തുള്ള ഇടനിലക്കാര്എങ്ങനെയറിഞ്ഞു?അതുതന്നെയാണ് ഇതിനു പിന്നിലെ നിഗൂഢതയുടെ തെളിവ്. ഉന്നത തലത്തില് ഭൂമി സംബന്ധമായി എന്തൊക്കെയോ ക്രയവിക്രയ സാധ്യത കാണുന്നുണ്ട്. കൊച്ചി മെട്രോ റെയില്വേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സുഹൃത്ത് ഇവിടത്തെ ഭൂമി ഇടപാടില്ഉള്പ്പെട്ടതായും പറയപ്പെടുന്നുണ്ട്.കൃത്യമായ തെളിവില്ലാത്തതിനാല്ഇപ്പോള്അതെക്കുറിച്ചു കൂടുതല്പറയുന്നില്ല. ഇങ്ങനെ ഭൂമി ഇടപാടിന് ഒേേട്ടറ മാനങ്ങള്കാണാന്കഴിയും.

 

വ്യവസായ പാര്ക്കാണോ ഇതിന്റെ പിന്നിലെ യഥാര്ത്ഥ ലക്ഷ്യമെന്ന കാര്യത്തില്വ്യക്തത വരേണ്ടതുണ്ട്.ഭൂമി ഏറ്റെടുക്കല്സംബന്ധിച്ച അറിയിപ്പില്വൈരുദ്ധ്യങ്ങള്മുഴച്ചു നില്ക്കുന്നു.ഇതു സംബന്ധിച്ച രേഖകളില്ചില സര്വേ നമ്പരുകള്ഒഴിവാക്കിയിട്ടുണ്ട്. അവയില്പലതും ക്വാറികള്നടത്തുന്ന ഭൂമിയാണെന്നും എടുത്തു പറയേണ്ടതുണ്ട്. ക്വാറി മാഫിയയും ഭൂമി ഇടപാടുകാരുമായുള്ള ഗൂഢാലോചനയുടെ ഫലമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്സര്ക്കാര്ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ വിധേയമാക്കേണ്ടതാണ്. മാത്രമല്ല, വളരെ തിരക്കു പിടിച്ചാണ്ഏറ്റെടുക്കലിനു ശ്രമിക്കുന്നത്. അതായത് 2020 ഫെബ്രുവരി മാസത്തോടെ അക്വിസിഷന്കഴിയുമത്രേ.യുദ്ധകാലാടിസ്ഥാനത്തില്ഇങ്ങനെയൊരു ഭൂമി ഏറ്റെടുക്കലിന്റെ ആവശ്യമെന്താണ്?

 

ഗാഡ്ഗില്റിപ്പോര്ട്ടില്പറയുന്ന പ്രകാരമുള്ള പരിസ്ഥിതി ലോലപ്രദേശമാണിത്.മലനിരകളാല്ചുറ്റപ്പെട്ട, കൃഷിക്കു മാത്രം അനുയോജ്യമായ മേഖല. അക്കാര്യം സര്ക്കാര്ഗൗനിക്കുന്നില്ല. ഇവിടെ വന്വ്യവസായസ്ഥാപനങ്ങള്വരുന്നതിനെ ന്യായീകരിക്കാന്കഴിയുമോ? ഇതു സംബന്ധിച്ച്് സെപ്റ്റംബര്‍ 9 ാം തീയതി ഞങ്ങള്കളക്ടര്ക്കു പരാതി നല്കി; കൂടാതെ മുഖ്യമന്ത്രി ഉള്പ്പെടെ ഉന്നതങ്ങളിലും. പക്ഷേ ആശാവഹമായ ഒരു നീക്കവും ഇനിയും ഉണ്ടായിട്ടില്ല.എറണാകുളം- അങ്കമാലി അതിരൂപതാധ്യക്ഷന്മാര്ആന്റണി കരിയില്ഇക്കാര്യങ്ങള്കേന്ദ്ര മന്ത്രി വി. മുരളീധരന്റെയും ശ്രദ്ധയില്പെടുത്തിയിരുന്നു. മാര്ആന്റണി കരിയില്നിര്ദ്ദേശിച്ച പ്രകാരം ജനകീയ മുന്നേറ്റ സമിതി അദ്ദേഹത്തിനു നിവേദനവും സമര്പ്പിച്ചു. കളക്ടര്ഇതു സംബന്ധിച്ച് ഒരു സര്വകക്ഷിയോഗം വിളിച്ചിരുന്നു. പക്ഷേ ഞങ്ങള്പറയുന്ന ഗൗരവമുള്ള കാര്യങ്ങള്പരിഗണിക്കുന്നതിന് പകരം പദ്ധതി വന്നാല് പ്രദേശത്തിനുണ്ടാകുന്ന വികസന സാധ്യതയെക്കുറിച്ചു വാചാലനാകുകയായിരുന്നു അദ്ദേഹം. എന്നാല്എന്തെല്ലാം വ്യവസായങ്ങളാണ് വരാന്പോകുന്നതെന്നോ അത് പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്നതാണോ എന്നതിനെക്കുറിച്ചൊന്നും വിശദീകരിച്ചില്ല. മാത്രമല്ല, ഇതു സംബന്ധിച്ച് ഗൗരവമായ ഒരു പരിസ്ഥിതിപഠനം നടത്തിയതായി പോലും പറയാന്കഴിഞ്ഞില്ല അദ്ദേഹത്തിന്.

 

ഒരു ഭാഗത്ത് കൃഷി വര്ദ്ധിപ്പിക്കാനും കൃഷിക്കാരനെ സഹായിക്കാനും സര്ക്കാര്ശ്രമിക്കുന്നു. മറുഭാഗത്തുകൂടി അതു നശിപ്പിക്കാനും കട്ടുനില്ക്കുന്നു. എന്തായാലും ഇവിടെ അതിന് അനുവദിക്കില്ല.ഏതു സാഹചര്യത്തിലും ഞങ്ങളുടെ കൃഷിഭൂമി വിട്ടുകൊടുക്കാന്തയ്യാറല്ല. പുനരധിവാസ തട്ടിപ്പൊന്നും ഇവിടെ നടക്കില്ല. എറണാകുളം നഗരപ്രാന്ത പ്രദേശമായ മൂലമ്പള്ളിയില്നിന്നും കുടിയിറക്കപ്പെട്ടവരുടെ ദുരന്തം ദൃഷ്ടാന്തമായി മുന്നിലുണ്ട്. ഞങ്ങളുടെ പൂര്വികര്മണ്ണില്ചോരയും നീരും വീഴ്ത്തി കൃഷി ചെയ്തതിന്റെ ഫലമായുണ്ടായതാണ് ഇന്നു കാണുന്ന ഇവിടത്തെ പുഷ്കല ഭൂമി. നാണ്യവിളകളുടെയും  കാര്ഷിക വിളകളുടെയും സമന്വയമാണിവിടം. പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്റബര്പാല്ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. തെങ്ങ്, കമുക്, ജാതി തുടങ്ങിയവ വേറെ. ടണ്കണക്കിന് പച്ചക്കറിയാണ് പ്രതിമാസം ഇവിടെനിന്നും കയറ്റിപ്പോകുന്നത്. ഇതെല്ലാം തൃണവല്ഗണിച്ചുള്ള നീക്കം അനുവദിക്കില്ലെന്ന് ജനകീയ മുന്നേറ്റ സമിതിയുടെ ഭാരവാഹികള്പറയുന്നു.

Comments

leave a reply

Related News