ഫെബ്രുവരി 22 ചൊവ്വാഴ്ച ആരംഭിച്ച ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ 2022 മെയ് 20 വെള്ളിയാഴ്ച വരെ സമയമുണ്ടായിരിക്കും.പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന മുദ്രാവാക്യവുമായി 2025 ജൂബിലി വര്‍ഷത്തിനായുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ ഒരുക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ നവ സുവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ ഫ്രാന്‍സിസ് പാപ്പാ ചുമതലപ്പെടുത്തിയിരുന്നു.
സഭയ്ക്കുള്ളില്‍ ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോള്‍, 2025 ജൂബിലി വര്‍ഷത്തിന്‍റെ ഔദ്യോഗിക ലോഗോ തയ്യാറാക്കുന്നതിനാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഒരു മത്സരം ആരംഭിച്ചിരിക്കുന്നത്.
ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതും തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയിട്ടുള്ളതുമായ നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കുന്നതിനു വിധേയമായിട്ടായിരിക്കും മല്‍സരത്തിലുള്ള പ്രവേശനം എന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ സൂചിപ്പിച്ചു.
പ്രവേശനത്തിനുള്ള കൂടുതല്‍ വിവരങ്ങള്‍ ജൂബിലി ലോഗോയ്ക്കായി തയ്യാറാക്കിയിട്ടുള്ള http://www.iubilaeum2025.va/en/logo.html എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. അവിടെ മത്സരാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ലോഗോയുടെ ഡിജിറ്റല്‍ ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ഉടന്‍ സാധ്യമാകും.
ജൂബിലി വര്‍ഷം 2000 ല്‍ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 22 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു ചരിത്രത്തിന്‍റെ ഭാഗമായി മാറിയ മത്സരത്തിലെ വിജയിയായിരുന്നത്. ജൂബിലി വര്‍ഷ ലോഗോ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം
Comments