Foto

പിതാവാകുന്ന വത്തിക്കാൻ ജീവനക്കാർക്ക് മൂന്നു ദിവസത്തെ ശമ്പളത്തോടു കൂടിയ പിതൃത്വ അവധി 

ജനനത്തിലൂടെയോ, ദത്തെടുക്കലിലൂടെയോ പുതിയ കുട്ടി ജനിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ മൂന്നു ദിവസത്തെ പിതൃത്വ അവധി ഉൾപ്പെടുത്താൻ നിയമഭേദഗതി ചെയ്ത് വത്തിക്കാൻ. മാർച്ച് ഒന്നിനാണ് ഇതു സംബന്ധിച്ച ഭേദഗതി പുറത്തു വന്നത്. 

ഈ പോളിസി പ്രകാരം, അമ്മമാർക്ക് ഇതിനകം തന്നെ പൂർണ്ണ വേതനത്തിൽ ആറ് മാസത്തെ പ്രസവാവധിക്ക് അർഹതയുണ്ട്, പകുതി വേതനത്തിൽ അവർക്ക് ആറ് മാസം കൂടി നീട്ടാം.  കുട്ടിയെ ദത്തെടുക്കുന്ന മാതാപിതാക്കൾക്കും  സമാനമായ ആനുകൂല്യത്തിന് അർഹതയുണ്ട്.

ഇറ്റലിയുടെ ദേശീയ പ്രസവാവധി നയങ്ങൾക്ക് അനുസൃതമായി അഞ്ചു മാസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിൽ പിതാവാകുന്നു ഒരാൾക്ക് പത്തു ദിവസത്തെ ലീവ് ആണ് ലഭിക്കാറുള്ളത്.  റോമൻ കൂരിയയുടെ പൊതുചട്ടങ്ങളും വത്തിക്കാൻ മാർച്ച് ഒന്നിന് പുതുക്കി. 
 

Comments

leave a reply

Related News