ഉക്രൈനിലെ ഖാർകിവിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ കത്തീഡ്രൽ ദൈവാലയത്തിന്റെ ഓഫീസ് മിസൈൽ ആക്രമണത്തിൽ തകർന്നു. ആ സമയം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ദൈവാലയത്തിനുള്ളിൽ അഭയാർത്ഥികളായിട്ടുണ്ടായിരുന്നു. എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ല.
മാർച്ച് ഒന്നിന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ഒരു മിസൈൽ കത്തീഡ്രൽ ഓഫീസിന്റെ മേൽക്കൂരയും മുറികളിലൊന്നും തകർത്തു.വിശുദ്ധ കുർബാന കഴിഞ്ഞ സമയമായിരുന്നു അപ്പോൾ. എന്നാൽ ജനങ്ങൾ കൂടുതലും ബേസ്‌മെന്റിൽ ആയിരുന്നതിനാൽ ആർക്കും പരിക്കില്ല.
Comments