Foto

സമാധാന ഇടപെടല്‍: ആശുപത്രിയില്‍ നിന്ന് റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രൈൻ-റഷ്യ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ആശുപത്രിയില്‍ കഴിയുന്ന ലെയോ പതിനാലാമൻ പാപ്പ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ശ്വാസകോശത്തിലെ അർബുദ ശസ്ത്രക്രിയയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാപ്പ ഇന്നലെ വെള്ളിയാഴ്ചയാണ് ടെലിഫോൺ സംഭാഷണം നടത്തിയത്. 

യുക്രൈനിലെ ഖേർസൺ മേഖലയിലുള്ള ഓലെഷ്കി നഗരത്തിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് പാപ്പ പുടിനോട് അഭ്യർത്ഥിച്ചു. ആശുപത്രി വാസത്തിനിടയിലും, യുദ്ധത്തിൽ വേദനിക്കുന്ന ജനതയോടുള്ള പാപ്പയുടെ ഹൃദയപൂർവ്വമായ അടുപ്പം പ്രകടിപ്പിക്കുന്നതായിരിന്നു സംഭാഷണം. ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനും, സാധാരണക്കാരായ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും സാഹചര്യങ്ങൾ ഒരുക്കുവാനും പാപ്പ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചു. 

ഓലെഷ്കി നഗരത്തിൽ ഏകദേശം 2,000 സാധാരണക്കാരാണ്   ഭക്ഷണവും മരുന്നും ഇല്ലാതെ വലയുന്നതെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ വെളിപ്പെടുത്തി. 

Comments

leave a reply

Related News