അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ അധ്യക്ഷതയിൽ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് ഹൗസിൽ കെ സി ബി സി മദ്യലഹരി വിരുദ്ധ സമിതി രൂപത എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഒരു പ്രത്യേക യോഗം ചേർന്നു. രൂപത വികാരി ജനറാൾ മോൺസിഞ്ഞൂർ. വിൽസൺ ഈരത്തറ അനുഗ്രഹ സന്ദേശം നൽകി. രൂപത ഡയറക്ടർ റവ ഫാ ജോഷി കല്ലേലി സ്വാഗതം പറഞ്ഞു. രൂപത പ്രസിഡണ്ട് ശ്രീ കെ എഫ് ബാബു മാഷ് നന്ദി പറഞ്ഞു. രൂപത സെക്രട്ടറി A T മാർട്ടിൻ, ട്രഷറർ ഡെന്നി പള്ളത്താട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
ക്ലാസ്സിഫിക്കേഷൻ നിബന്ധന അവഗണിച്ചുകൊണ്ട് സർക്കാരിനെ സമീപിക്കുന്ന എല്ലാ ബാർ ഹോട്ടലുകൾക്കും അനുമതി കൊടുക്കുന്നതിന് സർക്കാർ എടുത്ത തീരുമാനം അപലപനീയവും ജനദ്രോഹപരവും നിയമവിരുദ്ധവുമാണ് എന്നും, ജന നന്മയേയും പൊതു പ്രതികരണങ്ങളെയും കണക്കിലെടുത്ത് ലഹരിയുടെ ലഭ്യതയും ഉൽപ്പാദനവും കുറയ്ക്കാൻ ഉതകും വിധം മദ്യനയം തിരുത്തണമെന്നും, യോഗത്തിൽ ഇനി വരാൻ പോകുന്ന സർക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യോഗം പാസാക്കി.
ഇരിഞ്ഞാലക്കുട രൂപതയിൽ കുടുംബവർഷത്തിന്റെ ഭാഗമായി 5000 കുടുംബങ്ങളെ മദ്യ ലഹരി വിമുക്തമാക്കുവാനും, കൺവെൻഷനുകൾ നടത്തുന്നതിനും, നവചൈതന്യ, ചൈതന്യ തുടങ്ങി രൂപത സംവിധാനത്തിലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രത്യേകം കൗൺസിലിങ്ങുകൾ ഒരുക്കി കൊടുക്കുന്നതിനും, സ്കൂളുകളിൽ ബോധവൽക്കരണം നടത്തുന്നതിനും. സ്കിറ്റുകൾ, തെരുവുനാടകങ്ങൾ, ന്യൂജൻ മാധ്യമങ്ങളിലൂടെ അടക്കം ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും ശക്തമായ ബോധവൽക്കരണ പരിപാടികൾ തയ്യാറാക്കുന്നതിനും , പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും, യുവതി യുവാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങി ശക്തമായ പ്രവർത്തനങ്ങൾ നടത്തുവാനായി യോഗത്തിൽ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി ഫൊറോന, ഇടവക തലത്തിൽ യൂണിറ്റുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു.









Comments