Foto

കെ.സി.ബി.സി. വയനാട്-വിലങ്ങാട് ദുരന്ത പുനരധിവാസം: ഭവനനിർമ്മാണ പദ്ധതി അവലോകന യോഗം നടത്തി

കെ.സി.ബി.സി. യുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നടപ്പിലാക്കുന്ന വിവിധ പുനരധിവാസ പദ്ധതികളുടെ ഭാഗമായി ഭവനനിർമാണ പ്രവർത്തനങ്ങളെകുറിച്ചുള്ള അവലോകന യോഗം കെ. സി. ബി. സി. യുടെ ജസ്റ്റിസ് പീസ് ആൻ്റ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ നടത്തി. ദുരന്ത ബാധിതർക്കായി നൂറ് ഭവനങ്ങളുടെ നിർമ്മാണമാണ് ഇപ്പോൾ വയനാട്ടിലും വിലങ്ങാടുമായി പുരോഗമിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നൂറ് കുടുംബങ്ങൾക്ക് തൊഴിലധിഷ്ഠിത പദ്ധതികൾ ഇതിനോടകം വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. പുതിയ ഭവനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾമാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളുടെ സാമൂഹിക സേവന വിഭാങ്ങളുടെ നേതൃത്വത്തിൽ വയനാട്ടിലും താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ വിലങ്ങാട് ഭാഗത്തുമായിട്ടാണ് പുരോഗമിച്ചു വരുന്നത്. കേരളാ കാതോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കേരളാ സോഷ്യൽ സർവ്വീസ് ഫോറമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 
കാരിത്താസ് ഇന്ത്യ, സി.ആർ.എസ്. എന്നീ ദേശീയ ഏജൻസികളുടേയും ഇതര സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെയാണ് 
തൊഴിലധിഷ്ഠിത പരീശീലനം, ഇതര വരുമാന പദ്ധതികൾ, കൗൺസലിംഗ് എന്നിവ നടപ്പിലാക്കിയത്. കെ.സി.ബി.സി.യുടെ സമഗ്ര പുരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകുന്ന എല്ലാ രൂപതകളോടും, സന്യസസമൂഹങ്ങളോടും, സംഘടനകളോടും, വിവിധ ഏജൻസികളോടും യോഗം നന്ദിയറിച്ചു.
 
മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, കാലിക്കറ്റ് രൂപത വികാർജനറൽ ഫാ. ജെൻസൺ പുത്തൻവീട്ടിൽ, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, കെ.എസ്.എസ്.ഫ്. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെ.സി.ബി.സി. പോസ്റ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ എന്നിവരും, രൂപതാ ഡയറക്ടർമാരായ ഫാ. ജിനോജ് പാലത്തടത്തിൽ, ഫാ. ഡേവിഡ് ആലിങ്കൽ, ഫാ. ആൽഫ്രഡ് വി.സി., ഫാ. സായ് പാറങ്കുളങ്ങര, കെ.എസ്.എസ്.ഫ്. പ്രോഗ്രാം ഓഫീസർ ടോണി സണ്ണി എന്നിവരും പങ്കെടുത്തു.

Foto

Comments

leave a reply

Related News