കൊച്ചി : പി ആർ ഒ, മീഡിയ, വിജിലൻസ് നേതാക്കളുടെ സംയുക്ത യോഗമായ “വോയ്സ് ഓഫ് ചർച്ച്” 2026 മാർച്ച് 3-ന് പാലാരിവട്ടം പി.ഒ.സി.യിൽ സംഘടിപ്പിച്ചു. “Strengthening Response, Rooted in Reality, Guided by Respect” എന്ന പ്രമേയത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
രാവിലെ 9.30-ന് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ച പരിപാടി കെ സി ബി സി പ്രസിഡന്റ് ആർച്ചുബിഷപ്പ് വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ യൂഹാനോൻ മാർ തിയോദോഷ്യസ് അധ്യക്ഷത വഹിച്ചു. പി ആർ ഒ സംവിധാനത്തിന്റെ തന്ത്രപരമായ നടപ്പാക്കൽ സംബന്ധിച്ചതിനെക്കുറിച്ച് കെ സി ബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ ക്ലാസ് നയിച്ചു.
“Fact, Fiction, and Framing: Attacks on Christians in India” എന്ന വിഷയത്തിൽ വിനോദ് കെ ജോസ് ക്ലാസ് നയിച്ചു, ജോസഫ് ജൂഡ് മോഡറേറ്ററായിരുന്നു. “Cyber Security and Data Protection: Safeguarding the Digital Frontier” എന്ന വിഷയത്തിൽ തോസൺ ഫിലിപ്പ് ക്ലാസ് നയിച്ചു.
തുടർന്ന് നടന്ന പ്ലാനിംഗ് സെഷനോടെ പരിപാടി സമാപിച്ചു
വിവിധ സഭകളിലെ പ്രോ, മീഡിയ, വിജിലൻസ് പ്രതിനിധികൾ പങ്കെടുത്തു.










Comments