Foto

മക്കളെ മിടുക്കരാക്കാൻ :പാരന്റിംഗ് വിശേഷങ്ങളുമായി അഡ്വ. ചാർളി പോൾ

വാലുങ്ങാമുറിയിൽ സംഘടിപ്പിച്ച സെമിനാറിൽ മക്കളെ എങ്ങനെ മിടുക്കരാക്കാം എന്നതായിരുന്നു ചർച്ചാ വിഷയം.കുട്ടികളെ മിടുക്കരാക്കാൻ ചില ജീവിത നിപുണതകൾ ആർജ്ജിച്ചിരിക്കേണ്ടതുണ്ട്. സ്വതന്ത്രമായും ഗുണകരമായും സാമൂഹ്യ ജീവിതം നയിക്കാൻ വ്യക്തിയെ സജ്ജമാക്കുന്ന കഴിവുകളാണ് പ്രധാനമായും ചർച്ച ചെയ്തത് 

ലോകാരോഗ്യ സംഘടന (WHO) ഇക്കാര്യത്തിൽ പഠനം നടത്തി 10 ജീവിത നിപുണതകളാണ്   തെരഞ്ഞെടുത്തത്. ഇവ പല ഘട്ടങ്ങളിലൂടെ പരിശീലിച്ചെടുത്താൽ ആരോഗ്യമുള്ള ഒരു ജീവിത സമീപനം പ്രകടമാക്കാൻ കഴിയുമെന്നാണ് അഭിപ്രായം.  ഇവയോടൊപ്പം പൊതു മര്യാദകളും വീട്ട് കാര്യങ്ങൾ നിറവേറ്റാനും പരിശീലിപ്പിക്കണം പക്ഷെ ഒന്നും അടിച്ചേൽപിക്കരുത് നമുക്ക് ഇങ്ങനെ ചെയ്താലോ എന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയാണ് വേണ്ടത്. 
സമ്പാദ്യശീലം ചെറുപ്പത്തിലേ പഠിപ്പിക്കുക.സാമ്പത്തിക കാര്യങ്ങളും ചർച്ച ചെയ്യുക. അവ അറിഞ്ഞിരുന്നാൽ വില കൂടിയ വസ്തുക്കൾ സമ്മാനമായി ചോദിക്കില്ലെന്നതും ഒരുവസ്തുതയാണ്. 
തെറ്റ് പറ്റിയാൽ പോട്ടെ സാരമില്ല എന്ന് പറഞ്ഞ് തിരുത്തൽ നിർദ്ദേശിക്കുക.ചർച്ച ചെയ്യുമ്പോൾ കുട്ടികളുടെ അഭിപ്രായവും മാനിക്കണം.മറ്റുള്ളവരുടെ മുന്നിൽ വച്ച് തിരുത്തരുത് .അത് അവർക്ക് അപമാനമാണ് 
എപ്പോഴും ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നല്കുക.
എന്തില്ല എന്ന് നോക്കാതെ എന്തുണ്ട് മക്കളിൽ എന്ന് കണ്ടെത്തി നിരന്തരം പ്രോത്സാഹിപ്പിക്കുക. ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകുക,ഏത് കാര്യവും തുറന്ന് പറയാൻ അവസരം നല്കുക. സാമൂഹ്യ അവബോധത്തിനും സമഗ്ര വ്യക്തിത്വ വികസനത്തിനു o മക്കളെ സ്ക്കൂൾ-കോളേജ് തല സംഘടനകളിൽ ചേർക്കുക

എല്ലാ മക്കളും ജീനിയസുകളാണ് ഒപ്പം വ്യത്യസ്തമാണ് അവരുടെ കഴിവുകൾ, അവ കണ്ടെത്തി പരിപോഷിപ്പിക്കുക. ഒരിക്കലും താരതമ്യം ചെയ്തു വേദനിപ്പിക്കരുത്. മക്കൾ എങ്ങനെയാവണമെന്ന് എന്നാഗ്രഹിക്കുന്നുവോ അപ്രകാരം ജീവിച്ചു കാണിക്കുകയാണ് വേണ്ടത്.

അഡ്വ. ചാർളി പോൾ: ട്രെയ്നർ /ലൈഫ് കോച്ച്
80 75789768, 984703 4600

Comments

leave a reply