Foto

അഡ്വ. ജോസ്‌ വിതയത്തില്‍ (69) അന്തരിച്ചു

അഡ്വ. ജോസ്‌ വിതയത്തില്‍ (69)
അന്തരിച്ചു
 
ആലങ്ങാട്‌ വിതയത്തില്‍ കുടുംബാംഗവും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യയിലെറിട്ട.ഉദ്യോഗന്ഥനും അഭിഭാഷകനും

സര്‍ക്കാരിന്റെ കടാശ്വാസ കമ്മീഷന്‍ അംഗവും സാമൂഹ്യ,സാംസ്കാരിക, രാഷ്ടീയ ആത്മീയ മേഖലയിലെ നിറസാന്നിദ്ധ്യവുമായ

അഡ്വ.വി.വി. ജോസ്‌ വിതയത്തില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലിരിക്കെ അന്തരിച്ചു. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.

 അഡ്വ. ജോസ്‌ വിതയത്തിലിന്റെ നിര്യാണത്തില്‍ കെ. സി. ബി. സി.
പ്രസിഡും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
അനുശോചിച്ചു. അഡ്വ. ജോസ്‌ വിതയത്തിലിന്റെ വേര്‍പാടിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്‌
പ്രതിബദ്ധതയുടെ അല്‍മായവ്യക്തിത്വമാണെന്നു കര്‍ദിനാള്‍ അനുസ്മരിച്ചു.

കെ. സി. ബി. സി. അല്‍മായ കമ്മീഷന്‍ സ്രെകട്ടറി, എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍
കൌണ്‍സില്‍ സ്വ്കട്ടറി, കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ജനറല്‍ സ്വെകട്ടറി എന്നീ നിലകളിലും
അഡ്വ. വിതയത്തില്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലങ്ങളാണെന്നും തന്റെ അനുശോചന സന്ദേശത്തില്‍
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സഭാരംഗത്തും രാഷ്‌ട്രീയരംഗത്തും പൊതുരംഗത്തും
മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്ന അഡ്വ. വിതയത്തില്‍ സഭൈകൃത്തിന്റെയും മതസൌഹാര്‍ദത്തിന്റെയും
ശക്തനായ വക്താവായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനും എല്ലാവരുമായും സഹകരിച്ചു
പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. തന്റെ ബോധ്യങ്ങളും ആദര്‍ശങ്ങളും മുറുകെപ്പിടിച്ചപ്പോഴും
ആരെയും അവഗണിക്കാതെ അനുകരണീയമായ ജീവിതശൈലി രൂപപ്പെടുത്തിയ അഡ്വ. ജോസ്‌,
വിതയത്തില്‍ കേരള ക്രൈസ്തവസമൂഹത്തിനും പൊതുസമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ എക്കാലവും
ഓര്‍മ്മിക്കപ്പെടുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു

ഊർജ്ജസ്വലനായ അൽമായ നേതാവായിരുന്നു
അഡ്വ .ജോസ് വിതയത്തിൽ എന്ന് വരാപ്പുഴ അതിരൂപത  ആർച്ച്ബിഷപ്പ് ഡോ.   ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.
സീറോ മലബാർ സഭയുടെ വിവിധ അൽമായ നേതൃ തലങ്ങളിൽ  പ്രവർത്തിച്ചിരുന്ന ജോസ് വിതയത്തിലിൻറെ വിയോഗം കത്തോലിക്കാ സമൂഹത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ് എന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

 

Comments

leave a reply

Related News