Foto

കാരിസ് ഏഷ്യ യുവജനസമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

റാസല്‍ഖൈമ: ഏഷ്യന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കാ യുവജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രഥമ കാരിസ് ഏഷ്യ യുവജന സമ്മേളനം റാസല്‍ഖൈമയിലെ സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയത്തില്‍ തുടങ്ങി. സമ്മേളനം നവംബര്‍ 15ന് സമാപിക്കും.

‘മൂവ് ദ മൗണ്ടന്‍സ്’ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. ‘നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്നു മാറി മറ്റൊരു സ്ഥലത്തേക്ക് പോവുക എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല’ (മത്തായി 17: 20-21) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യ, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, തായ്വാന്‍, കുവൈറ്റ്, പാകിസ്ഥാന്‍, യുഎഇ തുടങ്ങിയ രാജ്യ ങ്ങളി ല്‍ നിന്നുള്ള നൂറുകണക്കിന് യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുണ്ട്.

വിശ്വാസം, മാനസികാരോഗ്യം, ബന്ധങ്ങള്‍ തുടങ്ങി യ വിഷയങ്ങളില്‍ പ്രത്യേക ശില്‍പശാലകളും ഒരുക്കിയിട്ടുണ്ട്.

2027-ല്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കാനിരിക്കുന്ന ലോക യുവജന സമ്മേളനത്തിന് മുന്നോടിയായുള്ള ‘മിനി വേള്‍ഡ് യൂത്ത് ഡേ’ ആ ഘോഷങ്ങള്‍ സമ്മേളനത്തിന്റെ സമാപന ദിവസമായ 15ന് നടക്കും.

Comments

leave a reply

Related News