Foto

കത്തനാർ ക്രിക്കറ്റ് ലീഗിന് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി

പുതുപ്പള്ളി: വൈദികരുടെ കായികക്ഷമതയും എക്യുമെനിക്കൽ കൂട്ടായ്മയും ലക്ഷ്യമിട്ട് ചങ്ങനാശ്ശേരി കത്തനാർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗിന് (KCL Season 1) പുതുപ്പള്ളി ബെയ്ൽസ് അരീന ടർഫിൽ ആവേശകരമായ തുടക്കം. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എം.എൽ.എ വിനു ജോബ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് ഈ ടൂർണമെന്റ്. തിരുവനന്തപുരം മുതൽ തലശ്ശേരി വരെയുള്ള വിവിധ രൂപതകളിൽ നിന്നും ഭദ്രാസനങ്ങളിൽ നിന്നുമുള്ള വൈദികർ അണിനിരക്കുന്ന 16 കരുത്തുറ്റ ടീമുകളാണ് കപ്പുയർത്താൻ മാറ്റുരയ്ക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരുടെ പൂർണ്ണമായ ഏകോപനത്തിലും മേൽനോട്ടത്തിലുമാണ് ചരിത്രപ്രധാനമായ ഈ കായിക മാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്. 

സഭകളുടെ ഐക്യത്തെ സഹായിക്കുന്ന ഒരു സംരംഭമാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കർദിനാൾ ജോർജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. സഭകളുടെ ഐക്യത്തിന്റെ തുടക്കം ഇതിലൂടെ സംഭവിക്കട്ടെ എന്നു ചങ്ങനാശ്ശേരി എം.എൽ.എ വിനു ജോബ് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്നും നാളെയുമായി മത്സരങ്ങള്‍ അരങ്ങേറും. നാളെ വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും നടക്കും. മത്സരങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും

Share this:

Comments

leave a reply

Related News