ആലപ്പുഴ: നമ്മൾ എത്ര വലിയവരായാലും അത്രയും താഴ്ന്നാലേ ദൈവസന്നിധിയിൽ സ്വീകാര്യരാകൂയെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം സ്വർഗീയ പ്രവേശന വർഷത്തിന്റെ ചങ്ങനാശേരി അതിരൂപതാതല ആഘോഷം വിശുദ്ധ ഫ്രാൻ സിസ് അസീസിയുടെ നാമധേയത്തിലുള്ള ചങ്ങനാശേരി അതിരൂപതയിലെ ഏക ദേവാലയമായ പൂന്തോപ്പ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും ലാളിത്യവും നിറഞ്ഞ യേശുവിൻ്റെ അതേ ജീവിതമായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസീസിയുടേത്. എല്ലാ ജീവജാലങ്ങളോടും സ്നേ ഹത്തിൽ മാത്രം കഴിഞ്ഞ ഫ്രാൻസിസ് അസീസിയെ മാതൃകയാക്കാൻ ശ്രമിക്കണമെന്നും കർദ്ദിനാൾ പറഞ്ഞു.
വിശുദ്ധന്റെ സ്മരണയിൽ അതിരൂപത 2026-27 പരിസ്ഥിതി സംരക്ഷണ വർഷമായി ആചരിക്കും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശന വും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിർവഹിച്ചു. വസ്ത്രം ഉപയോഗിച്ചത്, പരിസ്ഥിതി സ്നേഹം, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഫ്രാൻസിസ് അസീസിയും ഗാന്ധിജിയും തമ്മിൽ ഏറെ സമാനതകളുണ്ടെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മാ ർ തോമസ് തറയിൽ പറഞ്ഞു. കുടപ്പിറപ്പ് സ്നേഹം ബലപ്പെടുത്തുകയാണ് കാലഘട്ടത്തിൻ്റെ ആവശ്യമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
അതിരൂപത വികാരി ജനറാൾ ഫാ. സ്‌കറിയ കന്യാകോണിൽ, പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആൻ്റണി ഏത്തയ്ക്കാട്, കപ്പൂച്ചിൻ സെൻ്റ് ജോസഫ്സ് പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. സരീഷ് ഫ്രാൻസിസ് തോണ്ടംകുഴിയിൽ, എഫ്‌സിസി പ്രൊവിൻഷൽ സിസ്റ്റർ ബ്രിജി, വികാരി ഫാ. ജോസ് പാ റശേരിൽ, ഫാ. അലക്‌സ് വാച്ചാപറമ്പിൽ, ബ്രദർ പ്രമോദ് പി. ജോസഫ്, ഫാ. ബോബി ജോസ് കട്ടികാട് എന്നിവർ പ്രസംഗിച്ചു. ഇടവകസമൂഹത്തെ കൂടാതെ അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്ന് 2500ലേറെ പ്രതിനിധികളും പങ്കെടുത്തു. തെള്ളകം കപ്പൂച്ചിൻ സെ മിനാരി അംഗങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.










Comments