Foto

 ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി

തിരുവനന്തപുരം :  ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോ‌സ്  ക്ലീമിസ് കാതോലിക്ക ബാവയുമായി എഐസിസി ജനറൽസെക്രട്ടറി താരീഖ് അൻവൻ ചർച്ച നടത്തി. 

പരമ്പരാഗതവോട്ട് ബാങ്ക് ചോർന്നതാണ് തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നാണ് ഹൈക്കമാൻ‍ഡ് വിലയിരുത്തൽ. മുന്നോക്ക സംവരണത്തിലെ ലീഗിന്റെ നിലപാട്, വെൽഫയർപാർട്ടിയുമായുള്ള നീക്കുപോക്ക് ഇതൊക്കെ ക്രൈസ്തവിഭാഗത്തിന് ആശങ്കയുണ്ടാക്കി. ഇത് പരിഹരിക്കാനാണ് ഹൈക്കമാൻഡ് ശ്രമം.

പട്ടം കാതോലിക്കേറ്റ് സെന്ററിൽ കാതോലിക്ക ബാവയുമായി ഹൈക്കമാൻഡ് പ്രതിനിധികൾ ഒരു മണിക്കൂറോളം ചർച്ച നടത്തി. മറ്റ് സഭാ നേതാക്കളെയും കാണുമെന്ന് കേന്ദ്രനേതാക്കൾ വ്യക്തമാക്കി. 

Comments

leave a reply

Related News