ആഗോള സിനഡിന് ഒരുക്കമായി സഭാനവീകരണകാലം ആചരിക്കും കെസിബിസി
കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021-2023-ലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാസഭയില്‍ നവീകരണവര്‍ഷങ്ങള്‍ ആചരിക്കാന്‍ കെസിബിസിയുടെ ശീതകാലസമ്മേളനം തീരുമാനിച്ചു. സിനഡാത്മകതയും സഭാനവീകരണവും, 2022-2025 എന്ന പേരിലായിരിക്കും ഈ ആചരണം നടത്തുക. ഇതേക്കുറിച്ചുള്ള വിശദമായ അറിയിപ്പ് പിന്നീട് നല്കുന്നതാണ്. വിശുദ്ധ പൗലോസ് ശ്ലീഹ എഫേസൂസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി സഭയെകുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിന് വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും ഇത് അവസരം ഒരുക്കും. വ്യക്തികളിലും ഇടവകകളിലും സ്ഥാപനങ്ങളിലും സഭയുടെ മറ്റ് എല്ലാ തലങ്ങളിലും ആത്മീയ നവീകരണം സാധ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
Comments