Foto

മുഖംമൂടിക്ക് പിന്നിലെ ഉള്ളുകള്ളികൾ

 

ജോഷി ജോർജ്

 ഒരു വ്യക്തിയെ വിലയിരുത്തുന്നതിൽ

 പ്രദർശിത വ്യക്തിത്വം പ്രധാനം!

 

ഏറ്റവും പേടിക്കേണ്ടത്  മനസ്സിന്റെ മലിനീകരണമാണ്. അതിനിടയാക്കുന്നത് മറ്റുമനുഷ്യരാണ്. ഏറ്റവും പേടിക്കേണ്ടതും അകറ്റിനിർത്തേണ്ടതും നമ്മുടെ മനസ്സ് മലിനീകരിക്കാൻ ശ്രമിക്കുന്നമനുഷ്യരെയാണ്.

       -എം. പി നാരായണ പിള്ള

 

വ്യക്തിത്വത്തെക്കുറിച്ച് പലരുടേയും ധാരണ  പലതാണ്..!

സ്വഭാവ സവിശേഷതകളുടെ സങ്കലനമാണ് വ്യക്തിത്വം. ഒരു വ്യക്തിയെ വിലയിരുത്തുന്നതിന്റെ അടിസ്ഥാനപ്രമാണം. ഇത് ഒരാളെ സവിശേ, വ്യക്തിയാക്കി മാറ്റുന്നു. വ്യക്തിത്വം എന്നത് പേഴ്സൊണ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് രൂപപ്പെട്ടത്. മുഖം മൂടി എന്നർത്ഥം.  ഈ മുഖംമൂടിക്ക് പിന്നിലെ ഉള്ളുകള്ളികളുടെ പഠനമാണിവിടെ നടക്കുന്നതും.

ജീവിതത്തിൽ വിജയം നേടുന്നതിൽ വ്യക്തത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരു വ്യക്ത മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന വ്യക്തിത്വം. എന്നുപറഞ്ഞാൽ എല്ലാവരും അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ ചിലപ്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെല്ലാം ശരിവയ്ക്കുന്നതായി കാണാം. മറ്റുള്ളവരെ പ്രീണിപ്പിക്കാനാണ് അവരുടെ ശ്രമം. അതുവഴി മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാമെന്നാണിക്കൂട്ടർ കരുതുന്നത്. ഇത് ബോധപൂർവം പ്രകടിപ്പിക്കുന്നതാകാം അല്ലെങ്കിൽ അബോധപൂർവമാകാം. മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ, അവരുടെ പ്രീതി പിടിച്ചുപറ്റാനോ ഒരാൾ തന്റെ യഥാർത്ഥ വ്യക്തി സ്വരൂപം മറച്ചുപിടിക്കുമെങ്കിലും അയാൾക്ക് സ്വതസിദ്ധമായ ഒരു വ്യക്തിത്വഘടന ഉണ്ടായിരിക്കുമല്ലോ. അതാണ് യഥാർദ്ധ വ്യക്തിത്വം. അപൂർവമായി ചിലയവസരങ്ങളിൽ അത് മറനീക്കി പുറത്തുചാടിയെന്നുവരാം.

ഇനി മറ്റൊരു വ്യക്തിത്വ സ്വരുപത്തെക്കുറിച്ച പറയാം. എല്ലാവർക്കും സ്വയം സ്വീകാര്യമായ ഒരാദർശാത്മക വ്യക്തിത്വമുണ്ട്. മിടുക്കനായ ഭരണാധികാരിയെപ്പോലെ ആയിരിക്കണമെന്ന്  ചിലർ ആഗ്രഹിക്കാറില്ലെ? അല്ലെങ്കിൽ തികച്ചും സത്യസന്ധനായ ഒരു ന്യായാധിപനെപ്പോലെ ആർജവത്തോടെ പെരുമാറണമെന്ന് ചിലർ സ്വയം തീരുമാനിക്കാറില്ലെ? ആ ഭരണാധികാരിയും ന്യായാധിപനുമൊക്കെ അവരുടെ ആദർശപുരുഷന്മാരാണ്. ഇത്തരം ആദർശപുരുഷന്മാരെപ്പോലെ യാകാൻ ആഗ്രഹിക്കുകയും അതേസമയം വ്യക്തിബാഹ്യമായ കാരണങ്ങളാൽ അവർക്ക് മറ്റൊരുതരം വ്യക്തിത്വഘടന സ്വീകരിക്കേണ്ടിവരുകയും ചെയ്തേക്കാം. സാമൂഹികമൂല്ലങ്ങളാണ് ഇത്തരം ആദർശ വ്യക്തിത്വത്തിന്റെ സ്വരൂപം.

പിന്നെയുള്ളത് പ്രദർശിത വ്യക്തിത്വം. അതിന്റെ എല്ലാ സത്യസന്ധതയോടും കൂടിയായിരിക്കുകയില്ല സമൂഹം സ്വീകരിക്കുക. അതായത് ആ വ്യക്തി നടത്തുന്ന പ്രദർസനത്തിന് പലപ്രകാരേണയും വീഴ്ചയുണ്ടാകാം. തെറ്റായ കാഴ്ചപ്പാട്, തെറ്റായ വ്യാക്യാനം, സമൂഹത്തിന്റെ മുൻവിധികൾ പ്രദർശിപ്പിക്കുന്ന വ്യക്തിത്വത്തിന് വേണ്ടത്ര ശക്തിയില്ലാതിരിക്കുക

എന്നിങ്ങനെയിള്ള കാരണങ്ങളാൽ  ആ വ്യക്തി പ്രദർശിപ്പിക്കുന്നതൊന്ന്. സമൂഹം സ്വീകരിക്കുന്നത് മറ്റൊന്ന്. സമൂഹം സ്വയം രൂപപ്പെടുത്തിവച്ചിരിക്കുന്ന മൂല്യബോധവും ഇതിനെ സ്വാധീനിച്ചേക്കാം.  ഇതിൽ ഏറ്റവും മികച്ചത് ഏത്? സംശയം വേണ്ട ഒരു വ്യക്തി സ്വയം പ്രദർശിപ്പിക്കുന്ന വ്യക്തിത്വം തന്നെയാണ് ഏറ്റവും മികച്ചത്. കാരണം അതിനെ അടിസ്ഥാനമാക്കിയാണ് സമൂഹം ആ വ്യക്തിക്ക് വിലയിടുന്നത്.  അതായത് സമൂഹം നൽകുന്ന വില വളരെ പ്രധാനപ്പെട്ടതാണ്. അത് നമ്മുടെ പ്രദർശിതവ്യക്തിത്വഘടനയെ ആശ്രയിക്കുന്നുതാനും.

  നമ്മേ നാംതന്നെ തിരിച്ചറിയണം.

വ്യക്തിത്വ വികസനത്തിന്റെ ആദ്യപടി സ്വയം തിരിച്ചറിയുക എന്നതാണ്. ഇപ്പോഴുള്ള വ്യക്തിത്വം എന്താണ് എന്നു തിരിച്ചറിഞ്ഞാൽ മാത്രമേ എന്താണ് കൂടുതലായി നിലവിലുള്ള വ്യക്തിത്വം മികച്ചതാക്കാൻ ആവശ്യം എന്നു അറിയാനാകു. സ്വയം അറിയുക എന്നതിനു അർത്ഥം ഇഷ്ടപ്പെട്ട നിറം, ഭക്ഷണം, തുടങ്ങിയവ അറിയലല്ല. നിങ്ങളുടെ മികച്ച കഴിവുകളും പരിമിതികളും തിരിച്ചറിയുകയാണ് വേണ്ടത്. സന്ദർഭം വരുന്നതിന് അനുസരിച്ച് ഉപയോഗിക്കാവുന്ന എന്തെല്ലാം കഴിവുകളാണ് നമുക്കുക്കുള്ളത് എന്ന് മനസ്സിലാക്കുക. സ്വയം അവലോകനം നടത്തുകയും എന്തൊക്കെയാണ് നമ്മുടെ കുറവുകൾ എന്നു മനസ്സിലാക്കുകയും വേണം. പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണോ, പെട്ടന്ന് ഭയപ്പെടുമോ അതോ നിങ്ങൾക്ക് ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ സംസാരിക്കാൻ കഴിയില്ലേ തുടങ്ങിയ കാര്യങ്ങൾ ചിന്തിച്ചാൽ അതിനനുസരിച്ച് നമ്മുടെ വ്യക്തിത്വത്തിൽ മാറ്റം വരുത്താൻ ശ്രമിക്കാം.

 താരതമ്യപ്പെടുത്തൽ

ആദ്യം തന്നെ തിരിച്ചറിയേണ്ട കാര്യമാണ് നമുക്ക് എല്ലാത്തിലും മികച്ചതായിരിക്കാൻ കഴിയില്ല എന്നത്. എല്ലാവർക്കും അവരുടേതായ നല്ലതും ചീത്തതുമായ വശങ്ങൾ ഉണ്ട്. നിങ്ങൾ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. അതുകൊണ്ടു തന്നെ നിങ്ങൾക്കു നമ്മുടെതായ ദൗർബല്യങ്ങളും നല്ല വശങ്ങളും ഉണ്ടാകും. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്തതും നമുക്കു ചെയ്യാൻ കഴിയുന്നതുമായ നിരവധി കാര്യങ്ങളുണ്ടാകും. ലോകത്ത് ആരും പരിപൂർണ്ണരല്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക. അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. നാം നമ്മേത്തന്നെ സ്‌നേഹിക്കുക വഴി നല്ലൊരു വ്യക്തിത്വത്തിനുടമയാകാനാകും.

 എപ്പോഴും ശുഭചിന്തയുണ്ടാകണം

ജീവിതത്തിൽ എന്തു നേടാനും ആവശ്യമായ ഒന്നാണ് ശുഭചിന്താഗതി. നാം ചെയ്യണമെന്ന്  ആഗ്രഹിക്കുന്നതും എന്നാൽ ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങളുണ്ടാകാം. നമുക്ക് സന്തോഷം തോന്നാതിരിക്കുന്ന സന്ദർഭങ്ങളുണ്ടാകാം. അതുപോലെ തന്നെ നമ്മേ മറ്റുള്ളവർ അഭിനന്ദിക്കുമ്പോൾ സന്തോഷം അനുഭവപ്പെടുന്ന സന്ദർഭവും ഉണ്ടാകാം. ഇങ്ങനെയുള്ള എല്ലാ അവസരങ്ങളിലും  പോസിറ്റീവ് ആയ മനോഭാവം കാത്തു സൂക്ഷിക്കാൻ കഴിയണം. നമുക്ക് ചെയ്തുതീർക്കേണ്ട  ജോലി നമുക്കുതന്നെ ചെയ്യാനാകും എന്നു സ്വയം പറയുക. പോസിറ്റീവ് മനോഭാവത്തോടു കൂടി ചെയ്യാനുള്ള ജോലിയെ സമീപിച്ചാൽ അതു കൂടുതൽ നന്നായി ചെയ്തു തീർക്കാനാകും എന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പോസിറ്റീവ് മനോഭാവം  എല്ലായ്‌പ്പോഴും ഉണർവ്വോടു കൂടി ഇരിക്കാനും അതുവഴി നല്ല വ്യക്തത്വത്തിനുടമയാകാനും സഹായിക്കും.

 പെരുമാറ്റം മികവുള്ളതാകണം

വ്യക്തിത്വം എന്നത് പുറമെ കാണുന്നതു മാത്രമല്ല എന്നു മുമ്പു പറഞ്ഞു. മറ്റുള്ളവരെ എങ്ങനെയാണ് ഇമ്പ്രസ്സ് ചെയ്യിക്കുന്നത് എന്നതും വ്യക്തിത്വത്തിന്റെ ഭാഗമാണ്. ചെല്ലുന്നിടത്തെല്ലാം നല്ല സ്വീകരണം ലഭിക്കാനായി എല്ലാവരെയും തൃപ്തരാക്കുന്ന ഒരു മനോഭാവം ആവശ്യമാണ്. വിനയം, നന്ദി, സ്നഹം എന്നിവ കൈവിടാതിരിക്കുക. നമ്മുടെ കീഴ്ജീവനക്കാരെ ചെറുചിരിയോടെ അഭിസംബോധന ചെയ്യുകയും അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുക. ഇടക്ക് അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക. മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാൻ സമയം കണ്ടെത്തുക. വ്യക്തിത്വം വികസിപ്പിക്കുന്നതിന്റെ ഏറ്റവും പ്രധാന പടവുകളിലൊന്നാണ് അത്. നല്ല പെരുമാറ്റം അത്യാവശ്യമാണ്.

 ശരീരഭാഷ

നല്ല വ്യക്തിത്വം എന്നത് നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നല്ല ശരീരഭാഷയും പ്രധാനമാണ്. നമ്മൾ എങ്ങനെ ഇരിക്കുന്നു, നടക്കുന്നു, പെരുമാറുന്നു, മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു എന്നതെല്ലാം മറ്റുള്ളവരിൽ വലിയ ഇംപാക്റ്റ് ഉണ്ടാക്കും. അതുകൊണ്ട് നമ്മുടെ ശരീരഭാഷ വ്യക്തിത്വത്തിന്റെ വലിയൊരു ഭാഗമാണ്. സംസാരിക്കുമ്പോൾ കണ്ണുകളിലേക്കു നോക്കി സംസാരിക്കുക. സംസാരിക്കുന്ന ആളിനെ ശ്രദ്ധിക്കുക. റിലാക്‌സ് ചെയ്തിരിക്കുക. ആത്മവിശ്വാസത്തോടു കൂടി ഇരിക്കുക. തല നിവർത്തി നടക്കുക. ഇത്തരത്തിൽ നല്ല ശരീരഭാഷക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുക.

 സർവ്വധാനാൽ പ്രധാനം ആരോഗ്യം

നല്ല വ്യക്തിത്വം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടാകുക എന്നതാണ്. മറ്റുള്ളവരിൽ ഇംപ്രഷനുണ്ടാക്കുക മാത്രമല്ല, നമ്മളെപ്പറ്റി നിരവധി കാര്യങ്ങൾ മറ്റുള്ളവരുമായി സംവദിക്കാനും നമ്മുടെ ശരീരത്തിനാകും. നല്ല ആരോഗ്യത്തോടെ ഇരിക്കുക വഴി  ദുശ്ശീലങ്ങളിൽ നിന്നും അകലെയാണ് എന്നും ചീത്ത കൂട്ടുകെട്ടുകൾ ഇല്ല എന്നും മറ്റുള്ളവർ മനസ്സിലാക്കും. അതുകൊണ്ട് നല്ല വ്യക്തിത്വം ഉണ്ടാക്കാനായി നല്ല വ്യായാമം അത്യാവശ്യമാണ്.

 നന്നായി സംസാരിക്കുക

നന്നായി സംസാരിക്കുക എന്നതിനർത്ഥം കട്ടിയുള്ള വാക്കുകൾ ഉപയോഗിക്കുക എന്നതോ വലിയ വാക്കുകൾ ഉപയോഗിക്കുക എന്നതോ അല്ല. നമ്മൾ ഉപയോഗിക്കുന്ന ഓരോ വാക്കും പ്രധാനമാണ്. കുലീനതയോടെ  ലാളിത്യമുള്ള ഭാഷയിൽ സംസാരിക്കുക. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുക. സംസാരിക്കുന്ന സമയത്ത് കഴിയുന്നത്ര ശ്രദ്ധിച്ചു മാത്രം സംസാരിക്കുക.

 അഭിനന്ദിക്കുക, വീണ്ടും അഭിനന്ദിക്കുക

നല്ല് വ്യക്തിയായ ഒരാൾക്ക് എങ്ങനെ മറ്റുള്ളവരെ ഇംപ്രസ്സ് ചെയ്യിക്കാം എന്നും അവരിൽ ഇംപാക്ട് ഉണ്ടാക്കാം എന്നും തീർച്ചയായും അറിയും. ഇന്നത്തെ പ്രൊഫഷണൽ ലോകത്ത്

മറ്റുള്ളവർ നമ്മളെ അംഗീകരിക്കുക എന്നത് പ്രധാനപ്പെട്ട് ഒരു കാര്യമാണ്. മറ്റുള്ളവർ ചെയ്യുന്ന കാര്യം എത്ര ചെറുതാണ് എങ്കിലും അതിനെ അഭിനന്ദിക്കാൻ പഠിക്കുക. ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്യുക. മറ്റുള്ളവരെ അഭിനന്ദിക്കുക വഴി അവരോടുള്ള സൗഹൃദം വർദ്ധിക്കും. സഹപ്രവർത്തകരെയും കീഴ്ജീവനക്കാരെയും പ്രജോദിപ്പിക്കുന്നതും നല്ലതാണ്.

 വസ്ത്ര ധാരണം

നല്ല് വസ്ത്രധാരണം എന്നതല്ല നല്ല വ്യക്തിത്വം. പക്ഷേ അതു നല്ല വ്യക്തിത്വത്തിന്റെ ഭാഗമാണ്. മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുക. തിളങ്ങുന്ന വസ്ത്രങ്ങൾ ഒഴിവാക്കുക.   അലക്കിത്തേച്ച വസ്ത്രങ്ങൾ ഉപയോഗിക്കുക. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനനുസരിച്ച് വസ്ത്രം ധരിക്കുക.

 

നല്ലതോ മോശമായതോ എന്ന ഒന്നുംതന്നെയില്ല;

ചിന്തയാണതിനെ അപ്രകാരമാക്കുന്നത്.

       -വില്യം ഷെയ്ക്സ്പിയർ

 

Comments

leave a reply