Foto

"We  Shall  Overcome..." പാട്ടിനു പിന്നിലെ കഥ

✍️ഷീജ വിവേകാനന്ദന്‍

ഒരു പാട്ട് എങ്ങനെയാണ് African - Americans നെ തങ്ങളുടെ പൗരാവകാശത്തിനായുള്ള പോരാട്ടത്തില്‍ ധൈര്യം സംഭരിക്കാന്‍ സഹായിച്ചത് ,

ആ പാട്ടിനെക്കുറിച്ച് ചിലത്

1957  സെപ്തംബര്‍ 2 ,ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ ടെന്നസേ (Tennesse) യിലുള്ള Highlander folk School സന്ദര്‍ശിച്ചു .പൗരാവകാശ പ്രവര്‍ത്തകരെ ,African - Americans നു നേരിടേണ്ടി വരുന്ന വേര്‍തിരിവുകളെ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ളവരാക്കുക എന്നത് ഈ സ്‌കൂളിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു .രണ്ടു കൂട്ടരേയും കൂട്ടിച്ചേര്‍ത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ വേദിയൊരുക്കാനും അവര്‍ അധ്വാനിച്ചു.ഇത് വളരെ അപകടകരമായിരുന്നു .കാരണം ചില വെളുത്ത വര്‍ണവെറിയന്മാര്‍ എതിര്‍ പക്ഷത്തെ മാരകമായ അക്രമത്തിലൂടെ ഭീതിയിലാഴ്ത്തുന്ന കാലമായിരുന്നു അത്

ആ സ്‌കൂളിന്റെ 25-ാം വാര്‍ഷിക ത്തെ ബഹുമാനിച്ചുകൊണ്ട് ഡോ.കിങ്ങ് ആണ് ആ ദിവസത്തെ പ്രധാന പ്രസംഗം നിര്‍വ്വഹിച്ചത് .കൂട്ടായ്മയുടെ ഭാഗമായി നാടന്‍ പാട്ടുകാരന്‍ പീറ്റ് സീഗര്‍ തന്റെ ബാഞ്ചോ യുമായി വേദിയിലേയ്ക്കു വന്നു .Highlander ല്‍ വച്ച് അദ്ദേഹം പഠിച്ച ഒരു പാട്ട് നുള്ളിയെടുത്ത് ആസ്വാദകരെ അതില്‍ ലയിപ്പിച്ചു .ആ ദിവസത്തിന്റെ ഒടുവില്‍ ഡോ.കിങ്ങ് താനറിയാ/തെ ആ ഈണം മൂളുകയും ' നമ്മെ വിടാതെ പിന്തുടരുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട്' എന്ന് സഹപ്രവര്‍ത്തകരോട് പറയുകയും ചെയ്തു .ആ പാട്ടായിരുന്നു We shall Overcome.1950 _ 60 കാലങ്ങളിലെ Civil rights movement anthem ആയി അത് സ്ഥാനം പിടിച്ചു .പ്രതിഷേധക്കാര്‍ വെറുപ്പോടെ ആഞ്ഞടിക്കുമ്പോള്‍ ഈ ഗാനം ധൈര്യവും ആശ്വാസവും പ്രതീക്ഷയും ചൊരിഞ്ഞു .

ഇതിനു പിന്നില്‍ വലിയൊരു ചരിത്രം തന്നെയുണ്ട് .ഒരുപാട് ആളുകളും സ്ഥലങ്ങളും ആ പാട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് .1700-ലെ രണ്ട് യൂറോപ്യന്‍ ഗാനങ്ങള്‍'prayer of the Sicilian mariners, 'O Sanctissima' എന്നിവയുമായി ഈ ഗാനത്തിനു ബന്ധമുള്ളതായി സൂചിപ്പിക്കുന്നു .U. S ല്‍ നിന്നുള്ള കറുത്ത അടിമകള്‍ ഇതേ ഈണം 'I' ll  Be Alright' എന്ന ഗാനത്തിലേയ്ക്കും 'No more auction block for me ' എന്നതിലേക്കും കടമെടുത്തു .

സൗത്ത് കരോളിനായിലെ charleston -ല്‍ അമേരിക്കന്‍ ടുബാക്കോയ്ക്ക് എതിരെ 1945-46 കാലഘട്ടത്തില്‍ നടന്നിരുന്ന തൊഴിലാളി സമരത്തിലെ പ്രതിഷേധ ഗാനമായിട്ടാണ് ഇത് ആദ്യം പുറത്തിറങ്ങിയത് .സാഹചര്യങ്ങള്‍ക്കനുസൃതമായി പല പ്രക്ഷോഭകരും പുതിയ മാറ്റങ്ങള്‍ വരുത്തി ആലപിച്ചുകൊണ്ടിരുന്നു .we will Overcome  ,we will Organize  ,we Will win our rights എന്നിവ അത്തരം ചില മാറ്റങ്ങളാണ് .1947 ല്‍ Simmons  , Highlander School ലേക്ക് ആ ഗാനത്തിനെ കൊണ്ടുവരികയും പീറ്റ് സീ ഗര്‍ അത് പഠിക്കുകയും ചെയ്തു .അറിയപ്പെടുന്ന ആ നാടന്‍ പാട്ടുകാരന്‍ ഒരു സുവര്‍ണ മുഹൂര്‍ത്തത്തില്‍ we will എന്നതിനെ We Shall എന്ന് തിരുത്തി .

പൗരാവകാശ പ്രക്ഷോഭകര്‍ക്ക് എന്നും ഈ ഗാനം ആവേശമായിരുന്നു എന്ന് ചരിത്രം പറയുന്നു .ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ പ്രതീക്ഷയോടെ ഈ ഗാനം ആലപിച്ചിരുന്നു .

വര്‍ഷങ്ങള്‍ കൊണ്ട് ഈ പാട്ട് കടല്‍ കടക്കുകയും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ സമരങ്ങളുടെ ആത്മഗീതമായി മാറുകയും ചെയ്തു .ഇന്ത്യയില്‍' Hum Honge kaamyab' എന്ന ഗാനമായി ഇത് മാറി .കുഞ്ഞുങ്ങള്‍ പോലും ഈ പാട്ട് ഹൃദയത്തിലേറ്റിയിരുന്നു .

 

 

 

 

 

Comments

leave a reply