Foto

ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണം നല്‍കി

കാഞ്ഞിരപ്പള്ളി: കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അമ്മയുടെ ഉദരത്തില്‍ ഉത്ഭവിക്കുന്ന ആദ്യ നിമിഷം തന്നെ ഒരു മനുഷ്യശിശു രൂപപ്പെടുന്നതാണെന്നും ആ ജീവനെ നശിപ്പിക്കുവാന്‍ ആര്‍ക്കും അവകാശമിലെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു. അബോര്‍ഷന്‍, ദയാവധം, ആത്മഹത്യ, ഇത്തരത്തിലുള്ള ഏതു പ്രവര്‍ത്തിയും ജീവനെ നശിപ്പിക്കുന്നതാണ്. ജീവന്റെ സംരക്ഷകരായി തീരുക എന്നത് ഏവരുടെയും കടമയാണ്. ഈ യാത്ര കടന്നു പോകേണ്ടതല്ല മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ ആഴ്ന്നിറങ്ങേണ്ട സന്ദേശയാത്രയാണെന്നും അദ്ദേഹം ഉദ്ഘാടനസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ റവ. ഫാ. മാത്യു ഓലിക്കല്‍, കെസിബിസി പ്രൊലൈഫ് ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍, വെളിച്ചിയാനി ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി, പ്രൊലൈഫ് പ്രസിഡന്റ് ജോസുകുട്ടി മേച്ചേരിതകിടിയേല്‍, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, രൂപത പിതൃവേദി പ്രസിഡന്റ് സാജു ജോസഫ് കൊച്ചുവീട്ടില്‍, മാതൃവേദി വെളിച്ചിയാനി ഫൊറോന പ്രസിഡന്റ് ജോളി പുതിയാപറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു. ജോയിസ് മുക്കുടം ജീവവിസ്മയമാജിക് അവതരിപ്പിച്ചു. കെസിബിസി പ്രൊലൈഫ് സമിതി ജനറല്‍ കോഡിനേറ്റര്‍ സാബു ജോസ് നന്ദി പറഞ്ഞു. ഫാമിലി                   അപ്പോസ്റ്റലേറ്റ് അനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ സി. എസ്. എന്‍., മാതൃവേദി, പിതൃവേദി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഫോട്ടോ  : കെസിബിസിയുടെ പ്രൊലൈഫ്സംസ്ഥാന സമിതി നയിക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫിനു കാഞ്ഞിരപ്പള്ളി രൂപതയില്‍ നല്‍കിയ സ്വീകരണം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

ഫാ. മാത്യു ഓലിക്കല്‍
ഡയറക്ടര്‍, ഫാമിലി അപ്പോസ്റ്റലേറ്റ്
ഫോൺ : 960 551 8984

Comments

leave a reply

Related News