മാനവകുലത്തിന് മഹായാതനകൾ വിതയ്ക്കുന്ന യുദ്ധത്തിനു മുന്നിൽ നമ്മുടെ ഏക ആയുധം പ്രാർത്ഥനയാണെന്ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി. മാർച്ച് 2- വിഭൂതി ബുധനാഴ്ച യുക്രൈയിനു വേണ്ടി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനത്തില്‍ പ്രാര്‍ത്ഥന നയിച്ച ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഇറ്റലിയിലെ യുക്രൈന്‍കാരായ കത്തോലിക്ക വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് എക്സാർക്കേറ്റിൻറെ കത്തീഡ്രലിലാണ് കർദ്ദിനാൾ പ്രാർത്ഥന നയിച്ചത്. ലോകത്തിൻറെയും ഭൂമിയിലെ ശക്തരുടെയും അവഹേളനം ഏറ്റുവാങ്ങുന്നവരുടെ വിനയത്തിൻറെ ശക്തി നമുക്കുണ്ടെന്നും കർദ്ദിനാൾ സാന്ദ്രി പറഞ്ഞു.
നമ്മുക്ക് മിസൈലുകളില്ല, തോക്കുകളില്ല, ടാങ്കുകളില്ല, എന്ത് വിലകൊടുത്തും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന അക്രമത്തിന്റെ ശക്തി നമുക്കില്ല. ലോകത്തിന്റെയും ഭൂമിയിലെ ശക്തരുടെയും അവജ്ഞ ഏറ്റുവാങ്ങുന്നവരുടെ വിനയത്തിന്റെ ശക്തി നമുക്കുണ്ട്. നമ്മുടെ ഒരേയൊരു ആയുധം - മാനവികതയ്‌ക്ക് ഇത്രയധികം നാണക്കേടും ഇത്രയധികം കഷ്ടപ്പാടുകളും നേരിടുമ്പോൾ, പ്രാർത്ഥിക്കുകയെന്നതാണ് നാം ചെയ്യേണ്ടതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. യുക്രേനിയൻ ജനതയുടെ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും സമാധാനം സംസ്ഥാപിക്കാനും പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി യാചിച്ചു.
Comments