Foto

സര്‍ക്കാരിൻ്റെ അനാസ്ഥമൂലം മലയോര നിവാസികള്‍ മരണഭീതിയില്‍ : കെ.സി.എഫ്.

കൊച്ചി: തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ മലയോര നിവാസികളെ വളരെ ദുരിതത്തിലാക്കിയിരിക്കുന്നു. വനവിസ്തൃതിക്കനുപാതമായി, വന്യജീവികളുടെ പ്രജനനവും പെരുപ്പവും ശാസ്ത്രീയമായി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ തീർത്തും പരാജയപ്പെട്ടിരിക്കുകയാണ്. വികസിതരാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വന്യജീവി ആക്രമണങ്ങളെ ശാസ്ത്രീയമായ രീതിയില്‍ നിയന്ത്രിച്ചു നിറുത്തുകയാണ്. കേരളത്തിലും വന്യജീവികളുടെ പ്രജനനവും പെരുപ്പവും കാടിൻ്റെ ആവാസ വ്യവസ്ഥിതിക്കനുസൃതമായി നിയന്ത്രിക്കേണ്ടതുണ്ട്. എന്നാല്‍ ആവര്‍ത്തിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ തീർത്തും മൗനം അവലംബിക്കുകയാണ്. മലയോരനിവാസികളെ നിലനില്‍പ്പിനുവേണ്ടിയുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് തള്ളി വിടരുതെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രൊഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷം വഹിച്ച യോഗത്തില്‍, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അഡ്വ.ജെസ്റ്റിന്‍ കരിപ്പാട്ട്, വി.പി. മത്തായി, ഷിജി ജോണ്‍സണ്‍, വര്‍ഗീസ് കോയിക്കര. ഈ.ഡി. ഫ്രാന്‍സിസ്, ജെസ്റ്റീന ഇമ്മാനുവേല്‍, എന്‍. ധര്‍മരാജ്, വത്സ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply