Foto

ജോനാഥൻ അടിച്ചമർത്തപ്പെട്ടവരിലെ വിപ്ലവകാരി

✍️ഡോ. ലിസ പുല്പറമ്പിൽ

(ഗവ. മൊയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, പാലക്കാട്)

 

പ്ലസ് വൺ മലയാള പാഠഭാഗമായ 'ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽ കാക്ക' എന്ന നോവല്ലെയെ ആസ്പദമാക്കി എഴുതിയത്.

അമേരിക്കൻ വൈമാനികനായ റിച്ചാർഡ് ബാക്കിന്റ 'ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽകാക്ക' (Jonathan Livingstun Seagul) എന്ന നോവല്ലെ ബെസ്റ്റ് സെല്ലറായി തിരഞ്ഞെടുക്കപ്പെട്ടത് വായിക്കുന്ന ഏതൊരാളിലും  ശക്തമായ പ്രചോദനം സൃഷ്ടിക്കുന്ന അതിന്റെ ആശയം കൊണ്ടു തന്നെയാകണം. സാമ്പ്രദായികമായി പിന്തുടർന്നു പോരുന്ന വ്യവസ്ഥിതിയിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുകയും അതിനു വേണ്ടി മുന്നിട്ടിറങ്ങുമ്പോൾ മാമൂൽ വാദികളാൽ ചോദ്യം ചെയ്യപ്പെടുകയും സ്വന്തം സമുദായത്തിൽ നിന്നും ബഹിഷ്കരിക്കപ്പെടുകയും  ചെയ്യുന്ന ജോനാഥൻ, തോറ്റു പിൻമാറാതെ രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ നിരന്തര പരിശീലനത്തിലൂടെ തന്റെ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കുന്നതും സമൂഹം അവനെ അംഗീകരിക്കുന്നതും  കൂടുതൽ ഉയരത്തിൽ പറക്കാനായി അവൻ പഠിച്ച കാര്യങ്ങൾ പുതിയ തലമുറയെ പഠിപ്പിക്കുന്നതുമാണ് നോവല്ലയുടെ ഇതിവൃത്തം.

ഒന്നാംവർഷ മലയാളപാഠപുസ്തകത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയെന്ന നിലയിൽ  ഒരു ചെറുകുറിപ്പായിട്ടാണിത് കൊടുത്തിരിക്കുന്നത്. എന്നാൽ ഹൈസ്കൂൾ പഠനം കഴിഞ്ഞു വരുന്ന കുട്ടികളെ മാത്രമല്ല  വായിക്കുന്ന ആർക്കും  സ്വന്തം സ്വപ്നത്തെക്കുറിച്ച്  ചിന്തിക്കാനും  വിലയിരുത്താനും

പരിഷ്കരിക്കാനും പ്രേരിപ്പിക്കുന്നത്ര സംവാദാത്മകമായ ഒരു പരിസരം സൃഷ്ടിക്കാൻ ഇതിനു കഴിയുന്നുണ്ട്. നാലുപരമ്പരകളായി പ്രസിദ്ധീകരിച്ച നോവല്ല  ഹാൾ ബാർട്ലെറ്റ് 1973 സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. നോവല്ലയുടെ അവസാന ഭാഗം 2014 ലാണ് പുറത്തിറങ്ങിയത്.

ഭക്ഷണത്തെക്കുറിച്ച് മാത്രം ദിവസേനയുണ്ടാകുന്ന തർക്കങ്ങളിൽ മനംമടുത്താണ് തന്റെ സമുദായത്തിൽ കാലങ്ങളായി തുടർന്നു പോരുന്ന അലിഖിത നിയമങ്ങൾക്കെതിരായ പോരാട്ടത്തിന് ജോനാഥൻ  തയ്യാറെടുക്കുന്നത്. മറ്റു കാക്കകളെപ്പോലെ താണു പറന്ന്, ഇരതേടിപ്പിടിച്ച് ഒതുങ്ങിക്കഴിഞ്ഞുകൂടാൻ ജോനാഥന് ആവുമായിരുന്നില്ല. കൂടുതൽ ഉയരത്തിൽ പറക്കുവർക്കു മാത്രമേ  കൂടുതൽ ദൂരം കാണാനാവൂ എന്നവൻ വിശ്വസിച്ചുഉയരത്തിൽ പറക്കുന്ന പക്ഷികളെ  നിരീക്ഷിച്ചു കൊണ്ട് അവൻ ഇരുളിനെ കീറിമുറിച്ചു പറക്കാൻ പരിശീലിക്കുന്നു.

റിച്ചാർഡ് ബാക്കിന്റെ സാങ്കല്പിക കഥാപാത്രമായ  ജോനാഥൻ എന്ന കടൽകാക്കയെ യഥാർത്ഥത്തിൽ അടിസ്ഥാനവർഗത്തിന്റെ  പ്രതിനിധിയായി വായിച്ചെടുക്കുമ്പോഴാണ് കഥാപാത്രത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലേക്ക്  എത്തിച്ചേരാൻ കഴിയുന്നത്ആയിരം കൊല്ലങ്ങൾ മീന്തലകൾക്കു പിറകെ പാഞ്ഞ ചരിത്രമുള്ള കടൽകാക്കളുടെ വർഗം യഥാർത്ഥത്തിൽ ലോകത്തിലെ അടിമവർഗം തന്നെയാണ്. "തീറ്റ തേടാൻ, ആവുന്നേടത്തോളം ജീവനോടെ ഇരിക്കാൻ ലോകത്തേക്കു നമ്മെ വിട്ടിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും അറിയില്ലല്ലോ " എന്ന് മറ്റൊരു കഥാപാത്രത്തിന്റെതായി വരുന്ന ഒരു വാക്യം ഇത് സാധൂകരിക്കുന്നുണ്ട്. സ്വന്തം വിശപ്പു മാറ്റാനുള്ള വഴി മാത്രം കണ്ടെത്തി അതു കിട്ടിക്കഴിഞ്ഞാൽ അതിനപ്പുറത്തേക്ക് ചിന്തിക്കാതെ സ്വന്തം കൂട്ടിലൊതുങ്ങുന്നവർ അഥവാ ഒതുക്കപ്പെടുന്നവർ   മറ്റാരാണ് ? ആദിയും അന്തവുമില്ലാത്ത അജ്ഞത കൈമുതലായുള്ളവർ ... "കാൺമീലൊരക്ഷരവും തൻ്റെ വംശത്തെപ്പറ്റി" എന്നു വിലപിച്ചവർ... "എൻ്റെ സമൂഹം പ്രത്യേക വിഭാഗമാണെന്നു" വാദിച്ചവർ...  മറ്റു സമൂഹങ്ങൾ ഉയർന്ന പദവികളിൽ എത്തിച്ചേരുന്നതിന്റെ 'രഹസ്യം' അറിയാത്തവർ.. ...  അതിനായി പരിശ്രമിക്കാനുള്ള ആത്മവിശ്വാസം  സ്വന്തം സമുദായത്തിനുള്ളിൽ നിന്നു തന്നെ തച്ചുടക്കപ്പെടുന്നവർ...

ചിറകുണ്ടായിരുന്നിട്ടും പറക്കാൻ അനുവാദമില്ലാത്തവർ ... അതെ... ഇതെല്ലാം അടിച്ചമർത്തപ്പെട്ടവർ തന്നെയാണ്.

ഉയരങ്ങളിൽ പറക്കുക എന്നത്  നമ്മൾക്ക്  പറഞ്ഞിട്ടുള്ളതല്ല എന്നും നമ്മുടെ ജന്മത്തിന്റെ  ഉദ്ദേശ്യം തന്നെ ഇങ്ങനെ  അവശിഷ്ടങ്ങൾ കൊത്തിപ്പെറുക്കലാണെന്നും മറ്റുള്ളവരാൽ വിശ്വസിപ്പിക്കപ്പെടുകയും അത് ശരിയെന്ന് സ്വയം വിശ്വസിച്ച്   ജന്മസിദ്ധമായ  കഴിവുകൾ പോലും അവഗണിച്ച്, തലമുറകളായി കൈമാറ്റം ചെയ്തുപോരുന്ന തൊഴിലുകളിൽ ഏർപ്പെടാൻ  നിർബന്ധിക്കപ്പെടുന്നവരും  അവർ തന്നെ.   തങ്ങളിലുള്ളവർ ഉയർന്നു വരുമ്പോൾ അവരെ ഒറ്റപ്പെടുത്തുകയും  അറിവില്ലായ്മയും മാറ്റത്തിനുള്ള വിമുഖതയും കാരണം മാറാൻ ശ്രമിക്കുന്നവരെ പരിഹസിക്കുകയും പുറത്താക്കുകയുമെല്ലാം സ്വാഭാവികമായി അവിടെയും സംഭവിക്കുന്നുണ്ട്.

അടിച്ചമര്ത്തലുകളിലും അന്ധവിശ്വാസങ്ങളിലും കൊടിയ ദാരിദ്ര്യത്തിലും അജ്ഞതയിലും ആണ്ടുകിടന്ന അധസ്ഥിതജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്ത്തുകയെന്ന വിപ്ലവകരമായ മാറ്റത്തിനാണ് ജോനാഥൻ   തുടക്കം കുറിക്കുന്നത്.  

"ആയിരം കൊല്ലം മീന്തലകൾക്കു പിറകെ നാം പരക്കം പാഞ്ഞു. ഇനിയത് പോരാ.നമുക്കു ജീവിക്കണം. നമുക്കു ജീവിക്കേണ്ടതിനൊരു ന്യായമുണ്ട്. പഠിക്കേണ്ടതിന്, കണ്ടുപിടിക്കേണ്ടതിന്, സ്വതന്ത്രമാകേണ്ടതിന്ജോനാഥൻ്റെതായി എഴുതിയ    വാക്കുകൾ അടിച്ചമർത്തപ്പെട്ടവർക്കിടയിൽ  നിന്നും  തൻ്റെ സമൂഹത്തിൻ്റെ പൂർണമായ വിമോചനം സ്വപ്നം കാണുന്ന, സ്വാതന്ത്ര്യത്തിലേക്ക്, പുതിയൊരു പുലരിലേക്ക് ഉറ്റുനോക്കുന്ന ഒരു വിപ്ലവകാരിയുടെതാകുന്നുകാലങ്ങളായി ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് തങ്ങൾ ജന്മനാ ഇങ്ങനെ തന്നെയാണെന്ന വിശ്വാസം ഉപബോധമനസ്സിൽ  ഉറപ്പിക്കപ്പെട്ട  സമൂഹത്തിനുള്ളിൽ വാക്കുകൾ പ്രകമ്പനങ്ങൾ തന്നെ  സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് സമുദായത്തിലെ മുതിർന്നവരാൽ  അവൻ വിസ്തരിക്കപ്പെടുന്നത്.

നോവല്ലെയിലെ ചില പ്രയോഗങ്ങളും ഇരുട്ട്, അജ്ഞത, മീന്തല, പരക്കംപാച്ചിൽന്യായം, അസ്വാതന്ത്ര്യം തുടങ്ങിയ വാക്കുകളും ആശയങ്ങളും  പ്രതീകാത്മകമായി വ്യാഖ്യാനക്ഷമതയുള്ളതാവുകയും നോവലിനെ വേറിട്ടൊരു പരിസരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതോടൊപ്പം മേല്പറഞ്ഞ വാദത്തെ ഉറപ്പിക്കുന്ന അടിസ്ഥാന വാക്യങ്ങളാവുകയും ചെയ്യുന്നുണ്ട് .

എടുത്തു പറയേണ്ട മറ്റൊരു വസ്തുത ജോനാഥന്റെ മഹത്തായ   സ്വപ്നമാണ്. "തൻ്റെ ജനം ഇരുളിനെ കീറി മുറിച്ച് ഉയർന്നു പറക്കുന്ന സ്വപ്നം."  സ്വപ്നത്തിൻ്റെ നിർവചനത്തിലൂടെയാണ് ജോനാഥന്റെ ചിത്രം കൂടുതൽ വ്യക്തമായി തെളിയുന്നത്.

മാർട്ടിൻ ലൂഥർ കിങ് 1963 - ഓഗസ്റ്റ് -28 ന്  വാഷിംഗ്ടൺ ചത്വരത്തിൽ വച്ച് നടത്തിയ " എനിക്ക് ഒരു സ്വപ്നമുണ്ട് " എന്ന പ്രഭാഷണം ലോകം ശ്രവിച്ച എക്കാലത്തെയും മികച്ച സന്ദേശമായിരുന്നു. അത് അമേരിക്കൻ ജനതയിൽ ആഴത്തിൽ വേരൂന്നിയ ഒരു സാമൂഹികസ്വപ്നമായിരുന്നു . ഒരു ദിവസം രാജ്യം ഉയിർത്തെഴുന്നേൽക്കുകയും ലോകം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജീവിക്കുകയും ചെയ്യുന്ന സ്വപ്നമായിരുന്നു. ചർമ്മത്തിന്റെ നിറത്തിലല്ലാതെ മനുഷ്യർ സ്വന്തം വ്യക്തിത്വത്തിനാൽ വിധിക്കപ്പെടുന്ന സ്വപ്നമായിരുന്നുസാഹോദര്യത്തിന്റെ മേശയ്ക്കുചുറ്റും കറുപ്പും വെളുപ്പുമായ കൈകൾ കൊരുത്ത് മനുഷ്യരെല്ലാം ഒന്നിച്ചു കൂടുന്ന സ്വപ്നമായിരുന്നുസ്വന്തം വർഗത്തിലെ നാലു ചെറുപ്പക്കാർ ഒരു ദിവസമെങ്കിലും അന്തസ്സോടെ ജീവിക്കുന്നത് കാണണമെന്ന സ്വപ്നമായിരുന്നു. പർവ്വതങ്ങളെല്ലാം താണു താഴ് വരകൾ നികന്നു നിരപ്പാകുമെന്ന സ്വപ്നമായിരുന്നു.

അങ്ങനെ വീക്ഷിക്കുമ്പോൾ ജോനാഥന്റെ  സ്വപ്നം സ്വന്തം ഉയർച്ച മാത്രമല്ലാതെ തന്റെ സമൂഹത്തെ കൂടി ഉന്നതിയിലെത്തിക്കണമെന്ന മാർട്ടിൻ ലൂഥർ കിങ്ങിൻ്റെ സാമൂഹികസ്വപ്നം തന്നെയായി മാറുന്നുണ്ട്..   അത്തരമൊരു പ്രതിച്ഛായ ജോനാഥന് കൂടുതൽ മിഴിവു പകരുന്നുണ്ട്.

1970- അമേരിക്കയിൽ എഴുതപ്പെട്ട   നോവല്ലയിലെ ജോനാഥൻ എന്ന കഥാപാത്ര സൃഷ്ടിയ്ക്ക് റിച്ചാർഡ് ബാക്കിന്  പ്രചോദനമായത്  അസമത്വത്തിനെതിരെ പടപൊരുതിയ, അടിച്ചമർത്തപ്പെട്ടവർ ഇപ്പോഴും അനീതിക്കെതിരെയുള്ള ഒരു കവചമായി പ്രയോഗിക്കുന്ന മാർട്ടിൻ ലൂതർ കിങ് എന്ന മഹാനായ മനുഷ്യൻ തന്നെയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

 വർണവിവേചനത്തിനെതിരെ പോരാടിയ    ദക്ഷിണാഫ്രിക്കയിലെ പ്രസിഡന്റ് ആയിരുന്ന നെൽസൺ മണ്ടേലയിലും, അടിച്ചമർത്തപ്പെട്ട ജനതയെ മുഖ്യധാരയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച

 ജോതിറാവു ഫുലെയിലും, അടിച്ചമർത്തപ്പെട്ടവർക്ക് ആത്മബോധം നൽകിയ   അംബേദ്കറിലുംതന്റെ സമുദായത്തിലെ പത്തുപേരെയെങ്കിലും ബി..ക്കാരായി കാണണമെന്നു സ്വപ്നം കണ്ട അയ്യൻകാളിയിലും, ഏവരും സാഹോദര്യത്തോടെ ജീവിക്കുന്ന മാതൃകാസ്ഥാപനമായി  തന്റെ രാജ്യത്തെ സ്വപ്നം കണ്ട നാരായണ ഗുരുവിലും, തൻ്റെ വംശത്തിൻ്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ച പൊയ്കയിൽ യോഹന്നാനിലും ജോനാഥനെ ദർശിക്കാവുന്നതാണ്.

കൂടാതെ സാവിത്രിഭായി, മദർ തെരേസ, ദയാബായി തുടങ്ങി സ്വന്തം പ്രശസ്തിക്കും ഉയർച്ചയ്ക്കുമല്ലാതെ ഒരു സമൂഹത്തിൻ്റെ പുരോഗതി എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നവരെയെല്ലാം ജോനാഥൻ്റെ സാമൂഹികസ്വപ്നവുമായി ബന്ധപ്പെടുത്തി  വായിക്കാവുന്നതാണ്.

Comments

leave a reply