Foto

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം: കെസിവൈഎം സംസ്ഥാന സമിതി 

ജനാധിപത്യ സമരങ്ങളെ പോലീസിന്റെ സഹായത്തോടെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം. കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ, പൊതുജനത്തെ വിശ്വാസത്തിലെടുക്കാതെ തിടുക്കത്തിൽ സർക്കാർ ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് സംശയകരമാണ്. ഭൂമി വിട്ടു കൊടുക്കുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ശബരി പദ്ധതി, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയിലൂടെ കുടിയിറക്കപ്പെട്ട  ജനതയ്ക്ക്  ഉചിതമായ നഷ്ടപരിഹാരം സർക്കാരിന് നൽകാൻ ഇതുവരെ സാധിക്കാൻ കഴിയാഞ്ഞത് കെ റെയിലു മായി ബന്ധപ്പെട്ട് ഭൂമി വിട്ടു കൊടുക്കേണ്ട ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നു.ജനം ആശങ്കയോടെ  പ്രതിഷേധത്തിന്റെ സ്വരവുമായി തെരുവിൽ ഇറങ്ങുമ്പോൾ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പോലീസ് അവരെ അക്രമംകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെസിവൈഎം ആവശ്യപ്പെട്ടു.  പോലീസ് നരനായാട്ട് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പിന് ചുമതലയുള്ള മുഖ്യമന്ത്രി തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ   അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര,ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്,ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ,  ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ് ,സ്മിത ആന്റണി,ലിനു വി ഡേവിഡ്,സെലിൻ ചന്ദ്രബാബു, സിസ്റ്റർ റോസ് മെറിൻ  എന്നിവർ സംസാരിച്ചു.

Comments

leave a reply

Related News