Foto

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ

സ്പെയിൻ സന്ദർശനത്തിൻ്റെ മൂന്നാം ദിനമായ ജൂൺ എട്ട് തിങ്കളാഴ്ച രാവിലെ, ലെയോ പതിനാലാമൻ പാപ്പ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി കൂടിക്കാഴ്ച നടത്തി. സ്പാനിഷ് പാർലമെന്റായ കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിലെ ചരിത്രപ്രധാനമായ സന്ദർശനത്തിനു മുന്നോടിയായിട്ടായിരുന്നു ഈ ഔദ്യോഗിക കൂടിക്കാഴ്ച.

ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ മറ്റ് ഉദ്യോഗസ്ഥരുമായും പാപ്പ സൗഹൃദം പങ്കിട്ടു. വത്തിക്കാൻ പ്രസ്സ് ഓഫീസ് ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് സൂചന.

Comments

leave a reply

Related News