Foto

പി.ഒ.സി സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് കണ്ണത്ത് നിര്യാതനായി

പി.ഒ,സി സ്ഥാപക ഡയറക്ടറും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) ഇന്ന് (13/12/2022) വൈകീട്ട് 7:00 മണിക്ക് അന്തരിച്ചു. വെള്ളിയാഴ്ച (16/12/2022) രാവിലെ ഒമ്പതിന് തൃശൂര്‍ പുതുക്കാട് വസതിയില്‍ സംസ്‌കാരശുശ്രൂഷ ആരംഭിക്കും. 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തിരുകര്‍മങ്ങളും തുടര്‍ന്ന് സംസ്‌കാരവും നടത്തും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജേക്കബ് തൂങ്കുഴി തുടങ്ങിയ ബിഷപ്പുമാര്‍ സഹകാര്‍മികരാകും.  1958ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1965 വരെ തൃശൂര്‍ രൂപതയിലെ വിവിധ പള്ളികളില്‍ സേവനമനുഷ്ഠിച്ചു. 1966 മുതല്‍ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. 1975 മുതല്‍ 1979 വരെ പാലാരിവട്ടം പിഒസിയുടെ ഡയറക്ടറായി. തുടര്‍ന്ന് കാനഡയില്‍ ലണ്ടന്‍ രൂപതയില്‍ അംഗമായി ചേര്‍ന്ന് സേവനം ചെയ്തു. 2003ല്‍ 73-ാം വയസില്‍ റിട്ടയര്‍ ചെയ്തു. പിന്നീട്  സ്വവസതിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.  

Comments

leave a reply

Related News