മിനി കഥ
ശുദ്ധീകരണ സ്ഥലം
ഷിജു കാരുണ്യ മാതാ
വൈകുന്നേരം വികാരി അച്ചന് ഗൂഗിള്‍ മീറ്റിലൂടെ ഇടവകക്കാരുമായി സംസാരിക്കുകയായിരുന്നു. പെട്ടന്ന് അച്ചന് പറഞ്ഞു. ഞാന്‍ ഒരു കാര്യം പറയാന്‍ മറന്ന് പോയി നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് മരിച്ച് പോയവരൊക്കെ ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. നിങ്ങളോട് ഒരു കാര്യം പറയാന്‍ പറഞ്ഞു. ഇടവക ജനം ആകാംഷ പൂണ്ടു ... കാര്യം ഇത്രയേ ഉള്ളു. സകല മരിച്ചവരുടെയും ദിവസമായ നവംബര്‍ 2 ന് നിങ്ങള്കല്ലറയില് മുകളില്‍ വച്ച പൂക്കള്‍ വെയിലത്ത് കരിഞ്ഞു. തുലാം മഴക്ക് ചീഞ്ഞ് നാറി. ഇപ്പം ശുദ്ധി കരണസ്ഥലത്തേക്കാള് ഭയനാകമാണ് അവിടെ എന്ന് ഒന്ന് വൃത്തി ആക്കിയാല്‍ വികാരി അച്ചന് പറഞ്ഞ് തീരും മുമ്പ് പലരുടെയും നെറ്റ് തീര്‍ന്നു
Comments