Foto

ശുദ്ധ ജലത്തിന് ജല ശുദ്ധീകരണ യന്ത്രവുമായി   ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നാഷണൽ എൻ ജി ഒ കോൺഫെഡറെഷനുമായി സഹകരിച്ച് അൻപത് ശതമാനം സാമ്പത്തിക സഹായത്തോടെ ജലശുദ്ധീകരണ യന്ത്രങ്ങളുട  വിതരണം നടത്തി. ശുദ്ധ ജലത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ജലശുദ്ധീകരണത്തിലൂടെ ശുദ്ധമായ കുടിവെള്ളം  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തടിയൻപാട് മരിയ സദൻ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ കളക്ടർ  വി വിഘ്നേശ്വരി ഐ എ എസ് പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആലിസ് വര്ഗീസ് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 60 ഓളം കുടുംബങ്ങൾക്ക് ശുദ്ധ ജലം ലഭിക്കുന്നതിനുള്ള അവസരം ലഭിച്ചതായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി  സെക്രട്ടറി  ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നാഷണൽ എൻ ജി ഒ കോൺഫെഡറെഷനുമായി സഹകരിച്ച് അൻപത് ശതമാനം സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന  ജലശുദ്ധീകരണ യന്ത്രങ്ങളുട  വിതരണ ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടർ  വി വിഘ്നേശ്വരി ഐ എ എസ് നിർവഹിക്കുന്നു.

Comments

leave a reply

Related News