Foto

പാകിസ്ഥാനിൽ തോക്കുധാരികൾ ക്രിസ്ത്യൻ പുരോഹിതനെ വെടിവച്ചു കൊലപ്പെടുത്തി

ദൈവാലയത്തിലെ പ്രാർത്ഥനയ്ക്കുശേഷം ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ  പാകിസ്ഥാനിൽ ക്രിസ്ത്യൻ പുരോഹിതനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊലപ്പെടുത്തി.    ജനുവരി 30- ന്  ആയിരുന്നു സംഭവം പാസ്റ്റർ  വില്യം സിറാജിന് വെടിയേറ്റത്.സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ രണ്ട് അജ്ഞാത തോക്കുധാരികൾക്കായി പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് 34 മൈൽ അകലെയുള്ള പാകിസ്ഥാൻ നഗരമാണ് പെഷവാർ. അവിടെ ജനുവരി 30-ന് ഞായറാഴ്ച ശുശ്രൂഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന മൂന്ന് പാസ്റ്റർമാർ സഞ്ചരിച്ചിരുന്ന കാറിന് നേരെ മോട്ടോർ സൈക്കിളുകളിലെത്തിയ രണ്ട് തോക്കുധാരികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ഒന്നിലധികം തവണ വെടിയേറ്റ റവ. വില്യം സിറാജ് തൽക്ഷണം മരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. 
 

Comments

leave a reply