Foto

വൈപ്പിനിലേക്കുള്ള കുടിവെള്ളം വഴി തിരിച്ചുവിട്ടെന്ന് പരാതി വഴി തടഞ്ഞു നാട്ടുകാർ

വൈപ്പിനിലേക്കുള്ള കുടിവെള്ളം
വഴി തിരിച്ചുവിട്ടെന്ന് പരാതി
വഴി തടഞ്ഞു  നാട്ടുകാർ  

ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാലിപ്പുറത്തെ ജല അഥോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസും വൈപ്പിൻ സംസ്ഥാന പാതയും നാട്ടുകാർ ഉപരോധിച്ചു. എടവനക്കാട് വില്ലേജ് ഓഫീസിനുമുന്നിൽ കഴിഞ്ഞദിവസം വൈപ്പിൻ മുനമ്പം  സംസ്ഥാന പാത എടവനക്കാട് പഞ്ചായത്ത്‌നിവാസികൾ ഉപരോധിച്ചു. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.24 മണിക്കൂറും എടവനാക്കട്ടേക്ക് പമ്പ് ചെയ്യാമെന്ന് സ്ഥലത്തെത്തിയ അസിസ്റ്റന്റ് എക്സി. എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും ഉറപ്പ് നൽകിയതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്. ഞാറക്കൽ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുമെന്ന് നേരത്തെ അധികൃതർ നൽകിയ ഉറപ്പുപാലിക്കാത്തതിൽ പ്രതിഷേധിച്ചെത്തിയ നാട്ടുകാരും പഞ്ചായത്ത്‌ അംഗങ്ങളും മാലിപ്പുറത്തുള്ള ജല അതോറിറ്റി   ഓഫീസ് ഉപരോധിച്ച് അസിസ്റ്റന്റ് എൻജിനീയറേയും ജീവനക്കാരെയും പൂട്ടിയിട്ടു. പിന്നീട് വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ് ഘോഷയാത്ര കടന്നുപോകുമ്പോൾ ഉപരോധം സംസ്ഥാന പാതയിലേക്കും മാറ്റി. മാലിപ്പുറം പാലത്തിനു സമീപം പ്രതിഷേധക്കാർ നടുറോഡിൽ കുത്തിയിരുന്നു. സ്ഥലത്തെത്തിയ ഞാറക്കൽ പോലീസ് നിർദേശമനുസരിച്ച് വാഹനങ്ങൾ പോകുന്നതിനുള്ള വഴിയൊഴിച്ചിട്ട് ഉപരോധം തുടർന്നു. ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിട്ടു. ഘോഷയാത്ര കടന്നുപോയതിനുശേഷം ഉപരോധം ജല അതോറിറ്റി ഓഫീസിലേക്ക് മാറ്റി. ക്രിസ്തുമസ് ദിനത്തിൽ പോലും വെള്ളം കിട്ടിയില്ലെന്നു സമരക്കാർ പരാതിപ്പെട്ടു. ഹഡ്കോ, ചൊവ്വര പദ്ധതിയിൽ നിന്ന് വൈപ്പിനിലേക്കു ലഭിക്കേണ്ട വെള്ളം പൂർണ്ണമായും ഉറപ്പാക്കുക. വടുതലയിൽ നിന്നു വൈപ്പിനിലേക്കുള്ള പൈപ്പ് ലൈനിൽനിന്ന് മറ്റിടങ്ങളിലേക്ക് ചോർത്തിയ കണക്ഷൻ വിഛേദിക്കുക, നായരമ്പലത്തെ ബൂസ്റ്റർ സ്റ്റേഷനിലെ മോട്ടോർ അടിയന്തരമായി മാറ്റുക. രാത്രി എട്ടരമണിയോടെ ജില്ലാകളക്ടറിൽ നിന്ന് വ്യക്തമായ ഉറപ്പു ലഭിച്ചതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.

ഫ്രാൻസിസ്  ചമ്മണി

Comments

leave a reply