Foto

എല്ലാവർക്കും കുടിവെള്ളം മനുഷ്യാവകാശമെന്ന് യു.എന്നിലെ വത്തിക്കാൻ പ്രതിനിധി

എല്ലാവർക്കും കുടിവെള്ളം മനുഷ്യാവകാശമെന്ന് യു.എന്നിലെ വത്തിക്കാൻ പ്രതിനിധി

ജനീവ : ജലം ഒരു കമ്പോള വസ്തുവല്ല. ജീവന്റെയും ആരോഗ്യത്തിന്റെയും ഉറവിടമെന്ന സാർവത്രിക ചിഹ്നമായി ജലത്തെ കാണേണ്ടതുണ്ട്. ലോകത്തിലുള്ള ഏതൊരാൾക്കും ശുദ്ധജലവും ശുചിയായ ജീവിത സൗകര്യങ്ങളുമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്  - യുഎന്നിലെ വത്തിക്കാന്റെ സ്ഥിരം പ്രതിനിധി മോൺ. ജോൺ പുറ്റ് സർ പറഞ്ഞു.
    
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ജലവും കാലാവസ്ഥാവ്യതിയാനങ്ങളുമെല്ലാം സാമ്പത്തികവത്കരിക്കുന്ന പ്രവണത ലോകമെങ്ങുമുണ്ട്. കുടിവെള്ളമെന്നത്‌  അടിസ്ഥാനപരവും സാർവത്രികവുമായ മനുഷ്യാവകാശമാണ്. കാരണം മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ജലം അനിവാര്യമാണ്.   ഇത്രയേറെ സാങ്കേതിക പുരോഗതി നേടിയിട്ടും എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ കഴിയാത്തത് ഇപ്പോഴുള്ള ആരോഗ്യ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കും- മോൺ ജോൺ പുറ്റ്സർ പറഞ്ഞു.

Video Courtesy : EWTN

Comments

leave a reply

Related News