Foto

ആര്‍ച്ച്ബിഷപ്പ് യില്ലാന വിശുദ്ധ നാടുകളുടെ വത്തിക്കാന്‍ പ്രതിനിധി

ആര്‍ച്ച്ബിഷപ്പ് യില്ലാന
 വിശുദ്ധ നാടുകളുടെ
വത്തിക്കാന്‍ പ്രതിനിധി

ഫിലിപ്പിന്‍സ് സ്വദേശിയായ അപ്പസ്‌തോലിക് നൂണ്‍ഷിയോ സങ്കീര്‍ണ്ണ
ദൗത്യമേല്‍ക്കുന്നത് 37 വര്‍ഷത്തെ നയതന്ത്ര സേവന പരിചയവുമായി

ഇസ്രായേലിലെയും സൈപ്രസിലെയും അപ്പസ്‌തോലിക് നൂണ്‍ഷിയോ ആയി ഫിലിപ്പിന്‍സില്‍ നിന്നുള്ള ആര്‍ച്ച്ബിഷപ്പ് അഡോള്‍ഫോ ടിറ്റോ യില്ലാനയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് ഡെലിഗേറ്റ് ചുമതലയും ഇതോടൊപ്പം ഏല്‍പ്പിച്ചിച്ചിട്ടുണ്ട്.

നാലു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നൂണ്‍ഷിയോ ആയിരുന്ന ആര്‍ച്ച്ബിഷപ്പ് ടിറ്റോ യില്ലാന 2006 മുതല്‍ 2010 വരെ പാകിസ്ഥാനിലെ വത്തിക്കാന്‍ പ്രതിനിധിയായിരുന്നു. വിശുദ്ധ നാടിന്റെ നൂണ്‍ഷിയോ ആയിരുന്ന ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ഗിരേലി കഴിഞ്ഞ മാസം ഇന്ത്യയിലേക്കു നിയമിതനായി. യുദ്ധ സമാന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തമായിവരുന്ന വിശുദ്ധ നാട്ടിലെ സങ്കീര്‍ണ്ണ ദൗത്യം 73 കാരനായ പുതിയ നൂണ്‍ഷിയോയെ ഏല്‍പ്പിച്ചിരിക്കുന്നത് 1984ല്‍ വത്തിക്കാന്റെ നയതന്ത്ര സേവന വിഭാഗത്തില്‍ പ്രവേശിച്ച ശേഷമുള്ള പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ്.
ഘാന, ശ്രീലങ്ക, തുര്‍ക്കി, ലെബനന്‍, ഹംഗറി, തായ്വാന്‍,പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1948 ഫെബ്രുവരി 6ന് ഫിലിപ്പിന്‍സിലെ നഗാ പട്ടണത്തില്‍ ജനിച്ച അഡോള്‍ഫോ ടിറ്റോ യില്ലാന 1972 മാര്‍ച്ച് 19ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷമാണ് എക്ലെസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കി നയതന്ത്ര സേവനമാരംഭിച്ചത്. 2001 ഡിസംബറില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ പാപ്പുവ ന്യൂ ഗിനിയയിലേക്ക് അപ്പസ്‌തോലിക ന്യൂണ്‍ഷോയായി നിയമിച്ചു; 2002 ജനുവരി 6 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആര്‍ച്ച്ബിഷപ്പായി അഭിഷേകം ചെയ്തു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News