തുരുത്തിപ്പള്ളി പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ തിരുന്നാൾ 2024 നവംബർ 22 വെള്ളി,23 ശനി, 24 ഞായർ തീയതികളിൽ.നവംബർ 22 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കൊടിയേറ്റ്, ലദീഞ്ഞ് വികാരി റവറൻ്റ് ഫാദർ ജോസ് നെല്ലിക്ക ത്തെരുവിൽ .വൈകുന്നേരം 5.15 ന് വിശുദ്ധ കുർബാന റവറൻ്റ് ഫാദർ ആൽബിൻ ഒ.എസ്.ബി. എസ്.കെ. പി.എസ് പാഴുത്തുരുത്ത് തുടർന്ന് സിമിത്തേരി സന്ദർശനം . രാത്രി 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ നാടകം - ലൈഫ് ഈസ് ബ്യൂട്ടിഫുൾ . നവംബർ 23 ശനിയാഴ്ച രാവിലെ വിശുദ്ധകുർബാന. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാന റവറൻ്റ് ഫാദർ സെബാസ്റ്റ്യൻ ആലപ്പാട്ടുകോട്ടയിൽ അസിസ്റ്റൻ് വികാരി കത്തീഡ്രൽ പാലാ. വൈകുന്നേരം 6.30 ന് പ്രദക്ഷിണം സെൻറ് ജോസഫ് കുവേലി കപ്പേളയിലേക്ക്, 7.15ന് ലദീഞ്ഞ് കുവേലി കപ്പേളയിൽ . 7.30 ന് പ്രദക്ഷിണം തിരികെ തുരുത്തിപ്പള്ളി കപ്പേളയിലേക്ക്. 8.45 ന് ലദീഞ്ഞ് തുരുത്തിപ്പള്ളി കപ്പേളയിൽ. 9.30 ന് സമാപന ആശീർവാദം പള്ളിയിൽ. 24 ഞായർ രാവിലെ 6.30 ന് വിശുദ്ധകുർബാന. രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന റവറൻ്റ് ഫാദർ ജോസ് തറപ്പേൽ ഡയറക്ടർ ഇൻഫാം, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് പാലാ . തിരുനാൾ സന്ദേശം വെരി റവറൻറ് ഫാദർ മാത്യം ചന്ദ്രൻകുന്നേൽ വികാരി, സെൻ്റ് മേരീസ് ഫൊറോനപ്പള്ളി കടുത്തുരുത്തി താഴത്തുപ്പള്ളി . ഉച്ചക്ക് 12 മണിക്ക് തിരുനാൾ പ്രദക്ഷിണം തുരുത്തിപ്പള്ളി കപ്പേളയിലേക്ക്.1 മണിക്ക് സമാപനാശീർവാദം പള്ളിയിൽ
Comments