Foto

വിശുദ്ധ ദേവസഹായം അരങ്ങിലെത്തി: സൗഹൃദങ്ങൾ നിലനിർത്തി പ്രൊഫഷണൽ നാടകം 

കൊച്ചി: പള്ളിപ്പുറം സെൻറ്. റോക്കീസ് നൃത്ത കലാഭവൻറെ ഏറ്റവും പുതിയ നാടകം, വിശുദ്ധ ദേവസഹായം -മഞ്ഞുമാത ബസിലിക്കയിൽ ഇന്നലെ നിറഞ്ഞ സദസിൽ അരങ്ങേറി. 5 വയസുമുതൽ 10 വയസു വരെയുള്ള  14 കുട്ടികളും 10 യുവതി യുവാക്കളും 30 വയസു മുതൽ 70 വയസുവരെയുള്ള 10 അമ്മമാരുടേയും ആദ്യ അരങ് അനുഭവമായിരുന്നു ഇത്. സെന്റ് റോക്കീസ് നൃത്ത കലാഭവൻറെ 20 അംഗങ്ങളുടെ 1 വർഷത്തെ കാത്തിരിപ്പിനും ഒന്നര മാസത്തെ കഠിനപ്രയത്നത്തിനും ശേഷമാണ് നാടകം തട്ടിലെത്തിക്കാനായത്. 
നാടകത്തിന് തുടക്കം കുറിക്കാൻ  പ്രാർത്ഥനയും ആശംസയുമേകിയ അലക്സ് വടക്കുംതല പിതാവിനും, വിജയത്തിനായി എല്ലാ സഹായങ്ങളും ഒരുക്കിയ വികാരി റവ.ഫാ ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കലച്ചനും, നാടകം രചിച്ച പ്രിയ സുഹൃത്ത് സാബു പുളിക്കത്തറ, ഗാനങ്ങൾ, സംഭാഷണങ്ങൾ ഒരുക്കിയ പോൾസൺ പാറക്കലിനും അണിയറയിൽ അഹോരാത്രം പ്രയത്‌നിച്ചവർക്കും സദസ്സിൽ കരഘോഷത്തോടെ നന്ദിയർപ്പിച്ചു. കലാ കേരളത്തിനുള്ള  ഭാവി വാഗ്ദാനമാണ് ഈ നാടകത്തിലൂടെ സംഭാവന ചെയ്യുന്ന നടി നടൻമാരും സംവിധായകരും അണിയറ പ്രവർത്തകരുമെന്ന് അലക്സ് താളുപാടത് അഭിപ്രായപ്പെട്ടു. സൗഹൃദങ്ങൾ നിലനിർത്തിയാണെങ്കിലും  പ്രൊഫഷണൽ അവതരണ മികവിലാണ് സദസ്സിൽ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സമ്മേളനത്തിനുശേഷം ജനപ്രതിനിധികളുടെയും കലാ,സംസ്‌കാരിക പ്രവർത്തകരുടെയുമൊപ്പം  തിങ്ങിനിറഞ്ഞ  സദസ്സിലായിരുന്നു നാടകം തട്ടിൽ കയറിയത്                

Foto

Comments

leave a reply

Related News