A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ചെമ്മഞ്ഞത്തിരകളുയർത്തി മിഷൻവാര സമാപനം

കൊച്ചി : ചെറുപുഷ്പ മിഷൻലീഗ് കേരളസംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ രൂപതകളിൽ ഇടവക വൈദികരുടെയും വിശ്വാസികളുടെയും  മിഷൻ ലീഗ് പ്രവർത്തകരുടെയും സഹകരണത്തോടെ ഒരാഴ്ചക്കാലം നീണ്ടുനിന്ന മിഷൻ വാരാചരണം ഒക്ടോബർ 20 ന് മിഷൻ ഞായറാഴ്ച മാനന്തവാടി രൂപതയിലെ ചേന്നലോട് ശാഖയിൽ മഹത്തായ ആഘോഷത്തോടെ സമാപിച്ചു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യത്തിലൂന്നിക്കൊണ്ട് പ്രാർത്ഥനക്കൂട്ടായ്മകൾ, ആത്മീയ പഠനങ്ങൾ, സൗഹൃദ സമ്മേളനങ്ങൾ, സേവന ശുശ്രൂഷകൾ, സാമൂഹിക സേവനങ്ങൾ, പ്രേഷിത പരിശീലനങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് മിഷൻവാരം സാക്ഷ്യം വഹിച്ചു. ''പോയി, എല്ലാവരെയും വിരുന്നിന് ക്ഷണിക്കുവിൻ" എന്ന ആപ്തവാക്യവുമായാണ് ഈ വർഷത്തെ മിഷൻ ഞായർ ആഘോഷിച്ചത്. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് മിഷൻലീഗ് കേരളസംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ചെമ്മഞ്ഞത്തിരകളുയർത്തിയ പ്രേഷിതറാലി ചെന്നലോട് ശാഖ ഡയറക്ടർ  ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ച സമാപനസമ്മേളനം സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ഷെഹിൻ മൂന്നുതൊട്ടിയിൽ,ശാഖ വൈസ് ഡയറക്ടർ  സി. ബ്ലെസ്സി SCV, ഹെഡ്മാസ്റ്റർ ഷിജോ പുരക്കൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്യ കൊച്ചുപുരയ്ക്കൽ, ശാഖ എക്സിക്യൂട്ടീവ് അംഗം സിറിൽ കൊച്ചുകുളത്തിങ്കൽ, ദേവാലയ പ്രതിനിധികളായ ജോയി തേവർക്കാട്ടിൽ, ജിക്ക് പുതിയാപ്പുറം,ജോണി തേവർക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Foto

Comments

leave a reply

Related News