Foto

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപത സമാപനം  ഏപ്രിൽ  13 ന്

കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം ഏപ്രിൽ 13 ശനിയാഴ്ച  കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും. നാമകരണ നടപടികൾക്കുള്ള രേഖകൾ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ രാവിലെ 10 മണിക്ക് കോട്ടയം
അതിരൂപതാദ്ധ്യാക്ഷന് മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ  അർപ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയോടെ കർമ്മങ്ങൾക്കു തുടക്കമാകും. വിശുദ്ധ കുർബാനയെത്തുടർന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നടപടിക്രമങ്ങളുടെ ഔദ്യോഗിക സമാപനത്തിന്റെ നടപടികൾപൂർത്തിയാക്കും.
1871 ഒക്ടോബർ 24ന് നീണ്ടൂർ പൂതത്തിൽ കുടുംബത്തിൽ ജനിച്ച തൊമ്മിയച്ചൻ 1897 ഡിസംബർ 28 കോട്ടയം അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. ശാരീരികവും മാനസികവുമായ വൈകല്യമുള്ളവർ കുടുംബത്തിനും സമൂഹത്തിനും ശാപമെന്ന് കരുതിയ കാലഘട്ടത്തിൽ  അവർക്ക് പ്രത്യാശ പകർന്നുകൊണ്ട് അവർക്കായി പുണ്യപ്രവർത്തികളിൽ അദ്ദേഹം വ്യാപൃതനായി.    1925 മെയ് 3-ാം തീയതി അഗതികൾക്കും ആലംബഹീനർക്കുമായി കൈപ്പുഴയിൽ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടർന്ന് 1928  ജൂലൈ 3-ാം തീയതി അഗതി ശുശ്രൂഷാർത്ഥം സെന്റ് ജോസഫ് സന്യാസിനി സമൂഹവും സ്ഥാപിച്ചു. കരുണ നിറഞ്ഞ സ്‌നേഹസേവന വഴിയിൽ സഞ്ചരിച്ച ആ പുണ്യശ്ലോകൻ 1943 ഡിസംബർ 4-ന് ദിവംഗതനായി.  2009 ജനുവരി ജനുവരി 26-ാം തീയതിയാണ് പൂതത്തിൽ തൊമ്മിയച്ചൻ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടത്

Comments

leave a reply

Related News