ഈശോയുടെ മനുഷ്യാവതാര ജൂബിലിയോനോടനുബന്ധിച്ച് 2024 ഡിസംബർ 24-ാം തീയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്ക ദൈവാലയത്തിൽ ജൂബിലിയുടെ വിശുദ്ധ വാതിൽ തുറന്നതിന്റെ ഭാഗമായി പരിശുദ്ധ പിതാവിനോട് ആത്മീയമായി ചേർന്നുനിന്നുകൊണ്ട് ക്രിസ്തുമസ് രാത്രിയിലെ വിശുദ്ധ കുർബാനമദ്ധ്യേ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിലും ജൂബിലി തിരി തെളിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ, പ്രൊക്കുറേറ്റർ ഫാ. എബ്രഹാം പറമ്പേട്ട്, ഫാ. ബിബിൻ ചക്കുങ്കൽ, ഫാ. ജെഫിൻ ഒഴുങ്ങാലിൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഡിസംബർ 29-ാം തിയതി ഞായറാഴ്ച അതിരൂപത മുഴുവൻ ജൂബിലി ആചരണത്തിൽ പങ്കുചേരുന്നതിന്റെ അടയാളമായി ബഹു. വൈദികർ ജൂബിലി തിരിതെളിക്കുന്നതും ജൂബിലി വർഷം മുഴുവൻ വിശുദ്ധ കുർബാനയ്ക്കുശേഷം ജൂബിലി പ്രാർത്ഥന ചൊല്ലുന്നതുമാണ്. ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനില്ക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് അതിരൂപത രൂപം നൽകിയിട്ടുണ്ട്.
ഫോട്ടോ : ഈശോയുടെ മനുഷ്യാവതാര ജൂബിലി 2025 നോടനുബന്ധിച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ ജൂബിലി തിരി തെളിക്കുന്നു. ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട്, ഫാ. ബിബിൻ ചക്കുങ്കൽ എന്നിവർ സമീപം
Comments