Foto

നാടകം പോലെ മനുഷ്യരെ സ്വാധനിക്കുന്ന മറ്റൊരുകലയില്ല : വി.ഡി സതീശൻ

കൊച്ചി : നാടകം പോലെ മനുഷ്യരെ സ്വാധനിക്കുന്ന മറ്റൊരുകലയില്ല, നാടകം സമഗ്രകലയാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട 36-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ സമാപന സമ്മേളനവും അവാർഡു ദാനവും ഉദ്ഘാടനം ചെയ്ത് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ പ്രതിസന്ധികൾ നാം കാണുന്നത് നാടകത്തിലൂടെയാണ് അതിനാൽ നാടകത്തിന് എല്ലാ പിന്തുണയും നൽകണം, നാടകത്തെ പ്രാത്സാഹിപ്പിക്കണം. അതിന് കെ സി ബി സി നടത്തുന്ന ശ്രമം എടുത്തുപറയേണ്ടതാണ്. വി ഡി സതീശൻ പറഞ്ഞു.


കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. പ്രശസ്‌ത നാടകകൃത്തും തിരകഥാകൃത്തുമായ ബെന്നി പി നായരമ്പലം മുഖ്യാതിഥിയായി, പി ഒ സി ഡയറക്ടർ റവ ഫാ തോമസ് തറയിൽ, കെ സി ബി സി മീഡിയ സെക്രട്ടറി ഫാ.സെബാസ്റ്റിൻ മിൽട്ടൺ എന്നിവർ പ്രസംഗിച്ചു. ജൂറി അംഗം ഡോ.തോമസ് പനക്കളം നാടകങ്ങളെ വിലയിരുത്തി സംസാരിച്ചു മികച്ച നാടകമായി വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ, മികച്ച രണ്ടാമത്തെ നാടകമായി കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ എന്നിവയും മികച്ച രചനയ്ക്കുള്ള പുരസകാരം ഹേമന്ത്‌കുമാർ നേടി (ഒറ്റ). മികച്ച സംവിധായകനായി രാജേഷ് ഇരുളം ( നാടകം - പകലിൽ മറഞ്ഞിരുന്നൊരാൾ : വള്ളുവനാട് ബ്രഹ്മ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി പുല്ലച്ചിറ ബാബുവും (നാടകം - നിറം : തിരുവനന്തപുരം നടനകല). മികച്ച നടിയായി ജയലക്ഷ്മി (നാടകം കാലംപറക്ക്ണ്, കോഴിക്കോട് സങ്കീർത്തന) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജൂറിയുടെ പ്രത്യേക പരാമർശം ബേബി ഉത്തര നേടി. (കാലം പറക്കണ്) തുടർന്ന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്‌മണരേഖ എന്ന പ്രദര്‌ശന നാടകവും നടന്നു.

ഫോട്ടോ അടിക്കുറിപ്പ് : 36-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ സമാപന സമ്മേളനവും അവാർഡു ദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്ന പ്രതിപക്ഷ നേതാവ് വീ. ഡി.  സതീശൻ,  വേദിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബെന്നി പി നായരമ്പലം, റവ ഫാ തോമസ് തറയിൽ, ഫാ.സെബാസ്റ്റിൻ മിൽട്ടൺ, ഡോ.തോമസ് പനക്കളം എന്നിവർ.


ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ,
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ

Comments

leave a reply

Related News