Foto

കോവിഡ് കാലത്തു കണ്ണിന് വിരുന്നൊരുക്കി കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം "അന്നം"

കൊച്ചി : കോവിഡിൻറെ  കാലത്ത്  അഴിച്ചു വച്ച ചമയങ്ങൾ ഒരു വർഷത്തിനു ശേഷം കൊച്ചിൻ ചന്ദ്രകാന്തയുടെ കലാകാരന്മാർ ഇന്നലെ വീണ്ടും അണിഞ്ഞു. പാലാരിവട്ടം കെസിബിസി ആസ്ഥാനത്ത്  അരങ്ങേറിയ "അന്നം" എന്ന നാടകം  കാഴ്ചക്കാർക്കും കലാകാരന്മാർക്കും ഒരുപോലെ ഉണർവ്വ് നൽകുന്നതായിരുന്നു. ഭക്ഷ്യ സുരക്ഷയും കോർപ്പറേറ്റ് മാഫിയയുടെ ഇടപെടലും  ആയിരുന്നു നാടകത്തിന്റെ പ്രമേയം.

കോവിഡ് വ്യാപനത്തോടെ തൊഴിൽപരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാർക്കുവേണ്ടി നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ  മാധ്യമ കമ്മീഷൻ തീരുമാനിച്ചത്നുസരിച്ച്  "ആൾട്ടർ" എന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് "അന്നം" അരങ്ങേറിയത്. 

കേരളത്തെ ദുരന്തത്തിലാഴ്ത്തിയ പ്രളയകാലത്തുപോലും മുടക്കം കൂടാതെ മുപ്പത്തി മൂന്നു വർഷമായി മാധ്യമ കമ്മീഷൻ  നടത്തിക്കൊണ്ടിരിക്കുന്ന പ്രൊഫഷണൽ നാടകമേളയുടെ നടത്തിപ്പിലൂടെ ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലും കോവിഡ് വ്യാപനത്തോടെ ദാരുണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കലാകാരന്മാരുടെ പ്രത്യേകിച്ച് രംഗകലാകലാരന്മാരുടെ അവസ്ഥകളെ തിരിച്ചറിഞ്ഞതിൻറെ അടിസ്ഥാനത്തിലുമാണ് മാധ്യമ കമ്മീഷൻ ഈ  പദ്ധതി  ആവിഷ്കരിച്ചത്. 

Comments

leave a reply

Related News