Foto

ജീവദായകം:  കെ.സി.വൈ.എം. കൊച്ചി രൂപതയുടെ രക്തദാന സേന

കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ"ജീവദായകം" എന്ന പേരിൽ രക്തദാന സേന രൂപീകരിച്ചു. രൂപതാ സമിതി അംഗങ്ങൾ രക്തദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.

കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിലിന് ലോഗോ കൈമാറി. കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ഫാ.സനീഷ് പുളിക്കപ്പറമ്പിൽ, ക്രിസ്റ്റി ചക്കാലക്കൽ, സിസ്റ്റർ ജോസ്ന, ജെയ്ജിൻ ജോയ്, ക്ലിൻറ്റൺ ഫ്രാൻസിസ്, ജോസ് പള്ളിപ്പാടൻ എന്നിവർ സന്നിഹിതരായിരുന്നു.

"രക്ത ദാനം മഹാ ദാനം" എന്ന സന്ദേശം ഉൾകൊണ്ട് കൊച്ചി ലൂർദ് ആശുപത്രിയുമായി സഹകരിച്ച് കൊച്ചി രൂപതയിലെ രക്തദാനത്തിന് സന്നദ്ധരായവരുടെ വിപുലമായ ഡാറ്റ തങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക്  ഏത് സമയത്തും 94465 16042, 81296 70363 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Comments

leave a reply

Related News