Foto

കേരള ആരോഗ്യ സർവ്വകലാശാലയുടെ  A+ അംഗീകാരം കാരിത്താസ് നഴ്സിംഗ് കോളേജിന് 

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച ഗുണനിലവാരം ഉള്ളവയ്ക്ക് നൽകുന്ന അംഗീകാരമായ ക്വാളിറ്റി അക്രഡിറ്റേഷൻ സിസ്റ്റം അവാർഡ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് തെള്ളകം കോട്ടയം എ പ്ലസ് ഗ്രേഡ്ടോടുകൂടി കരസ്ഥമാക്കി. സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുംമ്മലിൽ  നിന്നും പ്രിൻസിപ്പൽ അവാർഡ് ഏറ്റുവാങ്ങി.   കാരിത്താസ് നഴ്സിംഗ് കോളേജ്  പ്രിൻസിപ്പൽ പ്രൊഫ. ട്വിങ്കിൾ മാത്യു, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ ലിസി ജോൺ, ഐ ക്യു എ സി കോഡിനേറ്റർ മിസ്സ് ആശാ ലിസ് മാണി, ബഹു. ജോയിൻ്റ് ഡയറക്ടർമാർ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, കാരിത്താസ് ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ, ഇവരുടെ നിസ്വാർഥമായ പ്രവർത്തനങ്ങളാണ് ഈ അംഗീകാരം നേടുവാൻ കാരണം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചിറങ്ങിയ കാരിത്താസ് നഴ്സിംഗ് കോളേജിന് ഈ ഒരു അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും ഭാവിയിലും ഉന്നത വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തുവാൻ പരിശ്രമിക്കുമെന്നും കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ഡയറക്ടർ ഫാ.ഡോ  ബിനു കുന്നത്ത് പറയുകയുണ്ടായി

Comments

leave a reply

Related News