Foto

കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമവും സംഘടിപ്പിച്ചു

 

കോട്ടയം: മെയ് 15 അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ ദിനാചരണവും സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സേവ് എ ഫാമിലി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കൂടാതെ പദ്ധതി  അവലോകനവും തുടര്‍ കര്‍മ്മ പദ്ധതികളുടെ ആസൂത്രണവും നടത്തപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശാക്തീകരണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നത്.

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബദിനാചരണത്തിന്റെയും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമത്തിന്റെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) വിനോദ് പി.ആര്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഡോ. റോസമ്മ സോണി, സിന്ധു മോള്‍, ആന്‍മരിയ, നിത്യമോള്‍ ബാബു എന്നിവര്‍ സമീപം. 

Comments

leave a reply

Related News