Foto

കുടുംബ പ്രേഷിതരുടെയും സമര്‍പ്പിത കുടുംബങ്ങളുടെയും സംഗമം

പാലക്കാട്: സമര്‍പ്പിത-മിഷനറി കുടുംബ സംഘടനകളുടെയും കുടുംബ പ്രേഷിതരുടെയും മഹാസംഗമം ‘ലക്‌സ് ദോമൂസ് 2026’ നവംബര്‍ 28, 29 തീയ തികളില്‍ പാലക്കാട് രൂപത പാസ്റ്ററല്‍ സെന്ററില്‍ നടക്കും.

സീറോ മലബാര്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി ലെയ്റ്റി ആന്‍ഡ് ലൈഫ്, തൃശൂര്‍ അതിരൂപതയിലെ ലീജിയണ്‍ ഓഫ് അപ്പസ്‌തോലിക് ഫാമിലീസ്, പാലക്കാട് രൂപത ഫാമിലി അപ്പസ്‌തോലേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗമം നടത്തുന്നത്. 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സംഗമം 29ന് വൈകുന്നേരം അഞ്ചിന് സമാപിക്കും.

‘സഭാ ശാക്തീകരണത്തില്‍ മിഷനറി കുടുംബങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലാണ് ഈ വര്‍ഷ ത്തെ പഠന ക്ലാസുകളും ചര്‍ച്ചകളും ക്രമീകരിച്ചിരി ക്കുന്നത്.

കുടുംബ പ്രേഷിത രംഗത്ത് വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സമര്‍പ്പിത മിഷനറി കുടുംബങ്ങള്‍, ദമ്പതികള്‍, വ്യക്തികള്‍, വിവിധ പ്രേഷിത സമൂഹങ്ങള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്താനും അവരുടെ അനുഭവങ്ങള്‍ പങ്കു വെക്കാനും സഭയുടെ വളര്‍ച്ചയില്‍ കുടുംബങ്ങളുടെ പങ്ക് ശക്തമാക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തു ന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

സീറോ മലബാര്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി ലെയ്റ്റി ആന്‍ഡ് ലൈഫ് ജനറല്‍ സെക്രട്ടറിയും പാലക്കാട് രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടറുമായ റവ. ഡോ. അരുണ്‍ കലമറ്റത്തില്‍, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടറും LOAF ഡയറക്ടറുമായ റവ. ഡോ. ഫ്രാന്‍സിസ് ട്വിങ്കിള്‍ വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ രാജു ആന്റണി പാലമറ്റം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 89210 49153, 97476 69572, 90377 11192

Comments

leave a reply

Related News