Foto

സാമൂഹ്യ മാധ്യമങ്ങള്‍ സാമൂഹ്യ സൗഹൃദം തകര്‍ക്കുന്നോ? വെബിനാര്‍ ഇന്ന് 

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ സാമൂഹ്യ സൗഹൃദം തകര്‍ക്കുന്നോ? എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് വൈകുന്നേരം 4 30 മുതല്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.മാര്‍ സെബാസ്റ്റിയന്‍ വാണിയപുരയ്ക്കല്‍ വെബിനാര്‍ ഉദാഘാടനം ചെയ്യും. കെസിബിസി ചെയര്‍മാന്‍ ഡോക്ട്രിനല്‍ കമ്മീഷന്‍ മാര്‍ ടോണി നീലങ്കാവില്‍ ,കെസിബിസി മീഡിയാ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍,കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ്  ജി പാലയ്ക്കപ്പിള്ളി മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ്  മോഹന്‍,ചലിച്ചിത്ര താരം ടിനി ടോം,
മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്,എഴുത്തുകാരി മൃദുലാ ദേവി,രാഹുല്‍ ഈശ്വര്‍ എന്നിവര്‍ വെബിനാറില്‍  പങ്കെടുക്കും.ഐക്കണ്‍ മീഡിയ ഓണ്‍ലൈന്‍ യൂടൂബ് ചാനലില്‍ പരിപാടി  തല്‍സമയം സംപ്രേക്ഷണം ചെയ്യും


 

Comments

leave a reply

Related News