Foto

സീറോ മലബാർ സഭയിലെ ലിറ്റർജി വിഷയത്തിൽ വത്തിക്കാന്റെ അന്തിമ തീരുമാനമായി

സീറോ മലബാർ സഭയിലെ ലിറ്റർജി വിഷയത്തിൽ വത്തിക്കാന്റെ അന്തിമ തീരുമാനമായി
    
സീറോ മലബാർ സഭയിലെ വി.കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ  തീരുമാനം അംഗീകരിച്ചുകൊണ്ടും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും  പിൻവലിക്കണമെന്ന   മാർപാപ്പയുടെ തീരുമാനം പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ സാന്ദ്രി അറിയിച്ചു. ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ  അടങ്ങിയ  കത്ത് സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ  ജോർജ് ആലഞ്ചേരിക്ക്  ലഭിച്ചത് സഭയിലെ മറ്റ് പിതാക്കന്മാർക്കും വിശ്വാസികൾക്കുമായി കർദിനാൾ  ലഭ്യമാക്കിയിട്ടുണ്ട്. ഫ്രെബുവരി 28 നാണ് ഈ കത്ത് പുറത്തിറക്കിയത്. സിനഡിന്റെ തീരുമാനത്തോട് യോജിച്ച് മുമ്പോട്ട് പോകാൻ കത്ത് എല്ലാവരോടും ആവശ്യപ്പെടുന്നു. ആരാധന കാര്യങ്ങളിൽ സിനഡ് നിർമ്മിക്കുന്ന നിയമങ്ങൾക്ക് ലോകത്തെല്ലായിടത്തും നിയമപരമായ അധികാരം  ഉണ്ടായിരിക്കും. വൈദികരുടെ അനുസരണയെക്കുറിച്ച്  കത്ത് അടിവരയിടുന്നു  കൂടാതെ ക്രൈസ്തവവരല്ലാത്തതും
സഭാത്മകമല്ലാത്തതുമായ  പ്രതിഷേധ രീതികളെ കത്ത് തള്ളിക്കളയുന്നു.  ഇതോടുകൂടി ഏകീകൃത കുർബാനയുടെ വിഷയത്തിൽ സിനഡിന്റെ തീരുമാനം അന്തിമമായിരിക്കും.

 

 

Comments

leave a reply

Related News